advertisement

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി 'ശുഭയാത്ര': തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്തു

Last Updated:

'ശുഭയാത്ര', 'ഹസ്തദാനം' തുടങ്ങിയ പദ്ധതികളിലൂടെ നൂറുകണക്കിന് പേർക്ക് ആശ്വാസമേകുന്ന ആനുകൂല്യങ്ങളാണ് കൈമാറിയത്.

സൈഡ് വീൽ സ്കൂട്ടർ വിതരണം
സൈഡ് വീൽ സ്കൂട്ടർ വിതരണം
ഭിന്നശേഷി ക്ഷേമ കോര്‍പറേഷൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ സ്‌കൂട്ടറും സഹായ ഉപകരണങ്ങളും മറ്റു പദ്ധതി ആനുകൂല്യങ്ങളും കോഴിക്കോട് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മിനി മീറ്റിങ് ഹാളില്‍ നടന്ന പരിപാടി തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. എം വി ജയ ഡാളി അധ്യക്ഷയായി.
'ശുഭയാത്ര' പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 പേര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടർ, 52 പേര്‍ക്ക് ഹിയറിങ് എയ്ഡ്, ഹസ്തദാനം പദ്ധതിയില്‍ എട്ട് കുട്ടികള്‍ക്ക് 20,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചതിൻ്റെ സര്‍ട്ടിഫിക്കറ്റ്, സഹായ ഉപകരണങ്ങള്‍, വാട്ടര്‍ ബെഡ്, സെന്‍സറി കിറ്റ്, കൃത്രിമ കാല്‍, സ്റ്റാറ്റിക് സൈക്കിള്‍, തെറാപ്പി മാറ്റ്, തെറാപ്പി ബോള്‍, ടോയ്‌ലറ്റ് ചെയര്‍, ഫോള്‍ഡിങ് വാക്കര്‍ എന്നിവയുമാണ് വിതരണം ചെയ്തത്.  കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ മൊയ്തീന്‍കുട്ടി, വാര്‍ഡ് കൗണ്‍സിലര്‍ വിനീത സജീവ്, സ്റ്റേറ്റ് അഡ്വൈസറി ബോര്‍ഡ് അംഗം പി സുഹിത, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗിരീഷ് കീര്‍ത്തി, ഒ വിജയന്‍, ചാരുമൂട് പുരുഷോത്തമന്‍, സാമൂഹികനീതി ഓഫീസര്‍ അഞ്ജു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി 'ശുഭയാത്ര': തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്തു
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement