സീറ്റ് വിഭജനത്തില് എന്സിപിയോട് എല്ഡിഎഫ് നീതി പുലര്ത്തിയില്ലെന്നും പാലാ മുന്സിപ്പാലിറ്റിയിൽ എല്ഡിഎഫ് എൻസിപിയെ തഴഞ്ഞെന്നും എന്സിപി നേതാവും എംഎല്എയുമായ മാണി സി. കാപ്പന് പറഞ്ഞിരുന്നു.
പ്രതിഷേധം എല്ഡിഎഫില് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പിന് മുന്പ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ലെന്നും ഇനി തുറന്നു പറയുന്നതില് തെറ്റില്ലെന്നും മാണി സി. കാപ്പന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടു കൺവീനർ എം.എം ഹസൻ രംഗത്ത് എത്തിയത്.
യുഡിഎഫിന്റെ നയങ്ങള് അംഗീകരിക്കാന് തയാറാണെങ്കില് അദ്ദേഹത്തെ മുന്നണി സ്വീകരിക്കുമെന്ന് ഹസന് വ്യക്തമാക്കി. എല്.ഡി.എഫില് കൂടുതല് അസ്ംതൃപ്ത എം.എല്.എമാരുണ്ട്. മാണി സി. കാപ്പന് സഹകരിക്കാന് തയാറാണെങ്കില് മുന്നണിയില് ചര്ച്ച ചെയ്യാന് തയ്യാറെന്ന് എം.എം ഹസന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില് എന്.സി.പിക്ക് എല്.ഡി.എഫില് അര്ഹമായ പരിഗണന ലഭിച്ചില്ലെന്ന മാണി സി. കാപ്പന് എം.എല്.എയുടെ പരസ്യ വിമര്ശനത്തിന് പിന്നാലെയാണ് യു.ഡിഎഫ് കണ്വീനറുടെ ക്ഷണം. തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ വിലയിരുത്തലാകുമെന്നും ഹസന് പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.