തിരുവനന്തപുരം എംസി റോഡിനരികിൽ നിന്ന് പൊലീസ് കഞ്ചാവ് ചെടി കണ്ടെത്തി

Last Updated:

90 സെന്റീമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് പൊലീസ് കണ്ടെത്തിയത്

News18
News18
തിരുവനന്തപുരം: നാലാഞ്ചിറ എംസി റോഡിനരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. നാലുമാസം പഴക്കമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്.
സാധാരണ കഞ്ചാവ് ഉപയോ​ഗിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. നാലാഞ്ചിറയിൽ‌ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് കഞ്ചാവ് ഉപയോ​ഗിക്കുന്നതായി സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന്, നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇത് ആരെങ്കിലും നട്ടുവളർത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം എക്സൈസ് റെയ്‍ഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്റെ മുൻവശത്താണ് കഞ്ചാവുചെടി കണ്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം എംസി റോഡിനരികിൽ നിന്ന് പൊലീസ് കഞ്ചാവ് ചെടി കണ്ടെത്തി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement