യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം; ആറ് പേർക്കെതിരെ വധശ്രമത്തിന് കേസ്

Last Updated:

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീം ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീം ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. പാളയത്ത് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം.
ഉച്ചയോടെയാണ് കോളജിൽ സംഘർഷമുണ്ടായത്. ഇതിനിടെയാണ് അഖിൽ ചന്ദ്രൻ എന്ന വിദ്യാർഥിക്ക് കുത്തേറ്റത്. മൂന്നാം വർഷ ബിഎ വിദ്യാർഥിയാണ് അഖിൽ. മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ ആക്രമിച്ചത്. നെഞ്ചിൽ കുത്തേറ്റ അഖിലിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അതേസമയം സംഘർഷത്തിന് പിന്നാലെ വിദ്യാർഥികൾ എസ്എഫ്ഐക്കെതിരെ രംഗത്തെത്തി. യൂണിറ്റ് പിരിച്ചുവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. 13 പേർക്കെതിരെ വിദ്യാർഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്.
advertisement
മൂന്ന് ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഭവങ്ങളുടെ തുടർച്ചയായിരുന്നു ഇന്നത്തെ ആക്രമണം. ക്യാന്റീനിൽ പാട്ടുപാടിയതിനെ തുടർന്ന് ചിലർ അഖിലിനെയും സുഹൃത്തുക്കളെയും ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പാട്ടുപാടിയതിന് വീണ്ടും ആക്രമിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം; ആറ് പേർക്കെതിരെ വധശ്രമത്തിന് കേസ്
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement