ക്വാറൻ്റീൻ ചട്ടം ലംഘിച്ചു; രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ കേസ്
- Published by:Gowthamy GG
- news18-malayalam
Last Updated:
പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നെത്തിയ തൊഴിലാളികളെ ക്വാറൻ്റീൻ ചെയ്യാതെ ജോലിയിൽ പ്രവേശിച്ചതിന് തിരുവനന്തപുരം രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് തമിഴ്നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികൾ രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ ജോലിക്കെത്തിയത്.
നിരവധി ആളുകളെത്തുന്ന കടയിൽ ജോലി ചെയ്ത ശേഷം രാത്രി ഹോസ്റ്റലിലേക്ക് ലഗേജുമായി പോകുമ്പോഴാണ് ഇക്കാര്യം സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടത്. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
advertisement
[NEWS]
മതിയായ രേഖകളില്ലാതെയാണ് തൊഴിലാളികൾ എത്തിയതെന്ന് അറിഞ്ഞതോടെ സംഘത്തെ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. ടെക്സ്റ്റൈൽ ഉടമകൾക്കെതിരെ കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂടുതൽ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതായി സമീപവാസികൾ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2020 7:40 PM IST