ഗയ്‌സ്, കാസർഗോഡ് ഭാര്യ യൂട്യൂബ് ചാനലിൽ ലൈവ് പോയപ്പോൾ അശ്ലീല കമൻ്റിട്ട ഭർത്താവിനെതിരെ കേസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
നീലേശ്വരം തൈക്കടപ്പുറം സ്വദേശിനിയായ 40കാരി നൽകിയ പരാതിയിലാണ് ഭർത്താവിൻ്റെ പേരിൽ കേസെടുത്തത്
കാസർഗോഡ് ഭാര്യയുടെ യൂട്യൂബ് ചാനലിൽ അശ്ലീല കമൻ്റിട്ട ഭർത്താവിനെതിരെ കേസ്. ഭാര്യ ലൈവ് പോയപ്പോൾ അശ്ലീല കമൻറ് ഇട്ടത് ചോദ്യംചെയ്തതിനുള്ള വിരോധത്തിൽ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. ഇത് ഭാര്യ വീഡിയോയിൽ എടുത്തിട്ടുമുണ്ട്.
നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ തൈക്കടപ്പുറം സ്വദേശിനിയായ 40കാരി നൽകിയ പരാതിയിൽ പൊലീസ് ഭർത്താവിൻ്റെ പേരിൽ കേസെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ വെച്ചാണ് യുവതിക്ക് മർദനമേൽക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ബിഎൻഎസ് 126 (2),115 (2) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
July 04, 2025 6:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗയ്‌സ്, കാസർഗോഡ് ഭാര്യ യൂട്യൂബ് ചാനലിൽ ലൈവ് പോയപ്പോൾ അശ്ലീല കമൻ്റിട്ട ഭർത്താവിനെതിരെ കേസ്