ന്യൂഡൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻക്രമക്കേടിലെ സി.ബി.ഐ അന്വേഷണത്തിന് ഉടൻ സ്റ്റേയില്ല. അന്വേഷണം ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ സുപ്രീം കോടതി സി.ബി.ഐക്ക് നോട്ടിസയച്ചു. നാല് ആഴ്ചക്കകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. സി.ബി.ഐ അന്വേഷണത്തിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ഉടന്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. അതിനാല്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സി.ബി.ഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സർക്കാർ വാദിച്ചു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.