advertisement

കോഴിക്കോട്ട് ട്രെയിനില്‍ തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്നയാൾ സ്കൂട്ടറിൽ പോകുന്ന CCTV ദൃശ്യം പുറത്ത് ; രേഖാചിത്രം തയ്യാറാക്കും

Last Updated:

ബാഗ് ധരിച്ച ഒരാൾ ഇടറോഡിലുടെ നടന്നുവന്ന് പ്രധാന റോഡിന് സമീപം നിൽക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയ പ്രതിയുടെ രേഖാചിത്രം തയ്യറാക്കും. എലത്തൂർ പോലീസ് സ്റ്റേഷനിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. നിർണായക സാക്ഷി റാസിക്കിന്‍റെ സഹായത്തോടെയാണ് രേഖചിത്രം തയ്യാറാക്കുന്നത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
കാട്ടിലപ്പീടികയിലെ ഒരു പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. ബാഗ് ധരിച്ച ഒരാൾ ഇടറോഡിലുടെ നടന്നുവന്ന് പ്രധാന റോഡിന് സമീപം നിൽക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഇയാൾ ഫോണിൽ സംസാരിച്ച് നിൽക്കുന്നത് കാണാം. ചുവപ്പു കള്ളി ഷർട്ട് ധരിച്ചയാളാണ് ഇത്.
അൽപനേരത്തിനുശേഷം പ്രധാന റോഡിലൂടെ വരുന്ന ഒരു ബൈക്ക് സമീപത്തു നിർത്തുന്നതും ഇയാൾ അതിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. ഡി 1 കോച്ചിലുണ്ടായിരുന്നവർക്കു നേരെ പെട്രോൾ വീശിയൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട്ട് ട്രെയിനില്‍ തീയിട്ട അക്രമിയുടേതെന്ന് സംശയിക്കുന്നയാൾ സ്കൂട്ടറിൽ പോകുന്ന CCTV ദൃശ്യം പുറത്ത് ; രേഖാചിത്രം തയ്യാറാക്കും
Next Article
advertisement
വയനാടിന്  KSFEയുടെ കൈത്താങ്ങ്; കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്‌സ് ബ്ലോക്ക്
വയനാടിന് KSFEയുടെ കൈത്താങ്ങ്; കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്‌സ് ബ്ലോക്ക്
  • കെ.എസ്.എഫ്.ഇ ജീവനക്കാർ സാലറി ചലഞ്ച് വഴി സമാഹരിച്ച തുകയും സ്ഥാപന സംഭാവനയും ചേർത്ത് 45 കോടി ചെലവഴിക്കും

  • കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ 45 കോടി രൂപയുടെ അനക്‌സ് ബ്ലോക്ക് നിർമ്മിക്കും

  • മുന്‍ദക്കൈ-ചൂരല്‍മല പ്രദേശത്തിന് കൈത്താങ്ങായി പുതിയ ബഹുനില ആശുപത്രി മന്ദിരം ഉയരും

View All
advertisement