'ചമയങ്ങളുടെ സുൽത്താൻ': മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസർ കാണാം

Last Updated:

ചമയങ്ങളുടെ സുല്‍ത്താന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സാനി യാസ് ആണ്. വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവര്‍ ചേർന്ന് നിർമിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ സംഗീതം സുമേഷ് സോമസുന്ദർ ആണ്.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി 'ചമയങ്ങളുടെ സുല്‍ത്താന്‍' ടീസര്‍ പുറത്തിറങ്ങി.
പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസ് ആണ് മമ്മൂട്ടിയെക്കുറിച്ച് ഡോക്യുമെന്‍ററി ഒരുക്കുന്നത്.സിനിമ സ്വപ്നം കാണാന്‍ നമ്മളെ പഠിപ്പിച്ച മനുഷ്യനോടുള്ള ആദരവാണ് ഈ ഡോക്യുമെന്‍ററിയെന്ന് സാനി കുറിക്കുന്നു.
advertisement
മമ്മൂട്ടിയെ വിവിധ ഭാവങ്ങളില്‍ സാങ്കല്‍പിക സിനിമാ പോസ്റ്ററുകളില്‍ ആവിഷ്‍കരിച്ചിട്ടുള്ളയാളാണ് സാനി യാസ്. ഫിദല്‍ കാസ്ട്രോയുടെയും പിണറായി വിജയന്‍റെയും ജോസഫ് സ്റ്റാലിന്‍റെയുമൊക്കെ രൂപപ്പകര്‍ച്ചയില്‍ സാനിയുടെ ഡിസൈനുകളിലൂടെ മമ്മൂട്ടിയെ നമ്മള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുമുണ്ട്.
ചമയങ്ങളുടെ സുല്‍ത്താന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സാനി യാസ് ആണ്. വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവര്‍ ചേർന്ന് നിർമിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ സംഗീതം സുമേഷ് സോമസുന്ദർ ആണ്.
advertisement
വരികള്‍ എഴുതിയിരിക്കുന്നത് സരയു മോഹന്‍. ലിന്റോ കുര്യന്‍ എഡിറ്റിംഗും സിനാന്‍ ചത്തോലി ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചമയങ്ങളുടെ സുൽത്താൻ': മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ടീസർ കാണാം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement