മലപ്പുറം ജില്ലയിൽ താനൂർ നഗരസഭയിലും പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ ഒഴികെ ഉള്ള മറ്റ് ഇടങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണം ജില്ല ഭരണ കൂടം നീക്കി. പൊന്നാനി നഗരസഭ കണ്ടൈൻമെന്റ് സോൺ ആയി തുടരും. ഇവിടെ ഒഴികെ മറ്റ് പ്രദേശങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയം ആയ സാഹചര്യത്തിൽ ആണ് തീരുമാനം. പെരുവള്ളൂർ പഞ്ചായത്തിലെ 5 വാർഡുകൾ ഹോട്ട്സ്പോട്ട് ലിസ്റ്റില് ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊണ്ടോട്ടിയിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ 21 പേർക്ക് പോസിറ്റീവ് ആയതായും സൂചന ഉണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ഉണ്ടാകും. പൊന്നാനിയിൽ പുരോഗമിക്കുന്ന ആന്‍റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് ഫലം നെഗറ്റീവ് ആണ് എന്നതും ജില്ലക്ക് ആശ്വാസം നൽകുന്നതാണ്
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.