തലസ്ഥാന മാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല; ഹൈബിയുടെ ആവശ്യത്തിൽ ബെന്നി ബെഹനാൻ

Last Updated:

ബില്ല് അവതരിപ്പിച്ചതിൽ ഹൈബി ഈഡിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ബെന്നി ബെഹനാൻ

Benny Behanan
Benny Behanan
കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ പൂർണമായി പിന്തുണയ്ക്കാതെ ബെന്നി ബെഹനാൻ. തലസ്ഥാന മാറ്റം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. ബില്ല് അവതരിപ്പിച്ചതിൽ ഹൈബി ഈഡിനെ കുറ്റപ്പെടുത്തുന്നില്ല.
ബിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം അത് പ്രയോജനപ്പെടുത്തി. ആ ശ്രമത്തെ പിന്തുണയ്ക്കുന്നു. ഹൈബി ഈഡൻ എറണാകുളത്തിന്റെ എംപി ആയതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.
Also Read- തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം; പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
2023 മാര്‍ച്ച് 9ന് ല്‍ലോകസഭയിലവതരിപ്പിച്ച  സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക്  മാറ്റണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്. എന്നാൽ, ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന്മേൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലസ്ഥാന മാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല; ഹൈബിയുടെ ആവശ്യത്തിൽ ബെന്നി ബെഹനാൻ
Next Article
advertisement
കാസർഗോഡ് വെളിച്ചപ്പാടിന്റെ കടിയേറ്റ് പെയിന്റിംഗ് തൊഴിലാളി ആശുപത്രിയിൽ
കാസർഗോഡ് വെളിച്ചപ്പാടിന്റെ കടിയേറ്റ് പെയിന്റിംഗ് തൊഴിലാളി ആശുപത്രിയിൽ
  • കാസർഗോഡ് ചന്തേരയിൽ പെയിന്റിംഗ് തൊഴിലാളിയെ വെളിച്ചപ്പാട് കടിച്ച സംഭവത്തിൽ ഗുരുതര പരിക്ക് സംഭവിച്ചു

  • വാക്കുതർക്കത്തിനിടെ വെളിച്ചപ്പാട് കടിച്ചുവെന്ന്, പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടയിൽ നേരത്തെ മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചിരുന്നു

View All
advertisement