നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശിവശങ്കറിന് എതിരെ വീണ്ടും മൊഴി; ലോക്കർ എടുക്കുന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ്

  ശിവശങ്കറിന് എതിരെ വീണ്ടും മൊഴി; ലോക്കർ എടുക്കുന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ്

  ലോക്കര്‍ എടുക്കാന്‍ വേണ്ടി തന്റെ ഓഫീസില്‍ സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറും എത്തിയിരുന്നു ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി

  സ്വപ്നയും ശിവശങ്കറും

  സ്വപ്നയും ശിവശങ്കറും

  • Share this:
  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി. സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിയ്ക്കണെമമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കി. ലോക്കര്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നത്.

  സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത് സ്റ്റാച്യുവിലുള്ള ബാങ്കിലെ ലോക്കറിലാണ്. ഇവിടെ ലോക്കര്‍ എടുക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. ലോക്കര്‍ എടുക്കാന്‍ വേണ്ടി തന്റെ ഓഫീസില്‍ സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറും എത്തിയിരുന്നു.

  സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയതെന്നും വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കി. നേരത്തെ എന്‍ഐഎയ്ക്കും വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന് കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന തെളിഞ്ഞാല്‍ അദ്ദേഹത്തെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറടറേറ്റ് ചോദ്യം ചെയ്യും.
  Published by:user_49
  First published: