Gold Smuggling Case | സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിന് ജാമ്യം കിട്ടുമോ?

Last Updated:

മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ നിർണായക സ്വാധീനമുള്ള ഇവർക്ക് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് എൻഫോഴ്സ്മെൻ്റിൻ്റെ വാദം.

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവിധ കോടതികളിലായി സമർപ്പിച്ച മൂന്നാമത്തെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ എൻ.ഐ.എ, കസ്റ്റംസ് കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. തെളിവെടുപ്പ് പൂർത്തിയായെന്നും വിവിധ ഏജൻസികൾ നിരവധി തവണ ചോദ്യം ചെയ്തെന്നുമാണ് സ്വപ്നയുടെ വാദം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ നിർണായക സ്വാധീനമുള്ള ഇവർക്ക് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് എൻഫോഴ്സ്മെൻ്റിൻ്റെ വാദം. ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും ഇ.ഡി വാദിക്കുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നതരായ ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നുമാണ് എൻഫോഴ്സ്മെൻ്റ് പറയുന്നത്. കേസിലെ മുഖ്യ സൂത്രധാരനായ കെ.ടി. റമീസിനെ ഇതുവരെ ഇ.ഡി. ചോദ്യം ചെയ്തിട്ടില്ല. മാത്രമല്ല, ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണം, പണം എന്നിവയുടെ മൂല്യവും സ്വപ്നയുടെ മൊഴികളും തമ്മിൽ വൈരുദ്ധ്യമുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെരട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ലോക്കറിൽ പണം സൂക്ഷിച്ചതെന്ന സ്വപ്നയുടെ മൊഴിയും കേസിൻ്റെ ഗൗരവം വർദ്ധിപ്പിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻ്റെ നിലപാട്.
ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്  റെഡ് ക്രസന്റുമായി ധാരണാ പത്രം ഒപ്പിട്ട യോഗത്തിന്ന് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇ.ഒ യു.വി. ജോസ് ഇ.ഡിയെ അറിയിച്ചു. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ്  നിർമ്മാണം സംബന്ധിച്ച് ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള ടെണ്ടർ  യുണിടാകിന് ലഭിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും യു.വി. ജോസ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ നേടിയതു സംബന്ധിച്ച അന്വേഷണത്തിന്റെ  ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സി.ഇഒയ്ക്ക് നേട്ടീസ് നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിന് ജാമ്യം കിട്ടുമോ?
Next Article
advertisement
'പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്; ഇപ്പോഴും പാർട്ടിക്ക് വിധേയൻ'; രാഹുൽ മാങ്കൂട്ടത്തിൽ
'പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയത്; ഇപ്പോഴും പാർട്ടിക്ക് വിധേയൻ'; രാഹുൽ മാങ്കൂട്ടത്തിൽ
  • രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും പാർട്ടിക്ക് വിധേയനാണെന്നും പറഞ്ഞു.

  • ലൈംഗികാരോപണ വിവാദങ്ങൾക്കു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

  • നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുമെന്നാണ് സൂചന.

View All
advertisement