ചെമ്പിരിക്ക ഖാസിയുടേത് കൊലപാതകം: ബന്ധുക്കൾ
Last Updated:
കാസർകോഡ് : ചെമ്പിരിക്ക ഖാസിയുടെ മരണം കൊലപാതകം തന്നെയെന്ന് ആവർത്തിച്ച് ബന്ധുക്കൾ.സാഹചര്യത്തെളിവുകൾ നിരത്തിയാണ് ബന്ധുക്കള്‍ ഇത്തരമൊരു വാദം ഉന്നയിക്കുന്നത്. ഈ വാദം അംഗീകരിച്ചു കൊണ്ടു തന്നെയാണ് മരണം ആത്മഹത്യയാണെന്ന് കാട്ടിയുള്ള സിബിഐയുടെ രണ്ടാമത്തെ റിപ്പോർട്ടും കഴിഞ്ഞ ദിവസം കോടതി തളളിയത്.
മരിക്കുന്നതിന് മുമ്പ് ഖാസിയുടെ കഴുത്തെല്ല് പൊട്ടിയിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതാണ് സംശയം വർദ്ധിപ്പിക്കുന്നത്. 2010 ഫെബ്രുവരിയിലാണ് ഖാസിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടത്. എന്നാൽ ദുർഘടമായ പാറക്കെട്ടുകള്‍ താണ്ടി വൃദ്ധനായ നടക്കാൻ പ്രയാസമുള്ള ഖാസി എങ്ങനെയെത്തിയെന്ന സംശയവും ബന്ധുക്കൾ ഉന്നയിക്കുന്നു. രോഗിയായ ഖാസിക്ക് ഈ പാറക്കെട്ടുകള്‍ കടന്ന് വരാന്‍ സാധ്യമല്ലെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.ഖാസി കടപ്പുറത്തെത്തിയെന്ന് പറയപ്പെടുന്ന അന്ന് രാത്രി അപരിചിതമായ ഒരു കാര്‍ കണ്ടുവെന്നും ഒരാളുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടുവെന്നും സി.ബി.ഐക്ക് മൊഴിയുണ്ട്. ഈ വാദങ്ങളൊക്കെ പരിഗണിച്ചാണ് മരണം ആത്മഹത്യയാണെന്ന സി.ബി.ഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം കോടതി തള്ളിയത്.
advertisement
ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സമസ്തയ്ക്കെതിരെ കഴിഞ്ഞ ദിവസം ഖാസിയുടെ മകൻ രംഗത്തെത്തിയിരുന്നു. മരണം ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കാൻ ചില സമസ്ത നേതാക്കൾ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. മരണത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളോട് സമസ്ത നേതൃത്വവും ഖാസി സ്ഥാപിച്ച മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഭാരവാഹികളും നിസ്സഹകരിച്ചുവെന്നും മകൻ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2018 9:34 AM IST