ചെമ്പിരിക്ക ഖാസി വധക്കേസ്: സമസ്തയ്ക്കെതിരേ ആരോപണവുമായി ഖാസിയുടെ മകൻ
Last Updated:
കാസർകോഡ് : ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ സമസ്തയ്ക്കെതിരെ ഖാസിയുടെ മകൻ. മരണം ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കാൻ ചില സമസ്ത നേതാക്കൾ ശ്രമിച്ചുവെന്നാണ് ആരോപണം. മരണത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളോട് സമസ്ത നേതൃത്വവും ഖാസി സ്ഥാപിച്ച മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഭാരവാഹികളും നിസ്സഹകരിച്ചുവെന്നാണ് മകൻ മുഹമ്മദ് ഷാഫി ന്യൂസ് 18 നോട് വ്യക്തമാക്കിയത്.
കൊലപാതകം ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കാന്‍ സമസ്ത നേതാക്കളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. സമസ്തയുടെ തണുപ്പന്‍ സമീപനത്തിന് പിന്നില്‍ വന്‍ ശക്തികളാണെന്നും ഖാസിയുടെ മകന്‍ ആരോപിച്ചു.

2010 ഫെബ്രുവരിയിലാണ് ഖാസിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടത്. മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയ സി.ബി.ഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സംശയനിഴലിലാക്കുന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2018 9:33 AM IST