'സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത് ആറു തവണ; ഇനിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു കൂടേ': ചെന്നിത്തല
- Published by:user_49
Last Updated:
മുഖ്യമന്ത്രിയെ ആറുതവണ കണ്ടെന്ന സ്വപ്നയുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന് സ്ഥാനമൊഴിയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആറുതവണ കണ്ടെന്ന സ്വപ്നയുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന് സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ കള്ളക്കടത്ത് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം സംശയായീതമായി തെളിയിക്കപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.
ശിവവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറു തവണ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഇഡിയുടെ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോടു മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേയെന്നും ചെന്നിത്തല ചോദിച്ചു
സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ നിയമച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും നാണം കെടുത്തിയ മുഖ്യമന്ത്രിയാണ് അധികാരത്തിലിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. ഇനിയെങ്കിലും പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചൊഴിഞ്ഞു കൂടേയെന്ന് ചെന്നിത്തല ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 8:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത് ആറു തവണ; ഇനിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു കൂടേ': ചെന്നിത്തല