തിരുവനന്തപുരം: ലോക്ക്ഡൌൺ കാലത്ത് വൈദ്യുതി ബില്ലിന് റീഡിങ്ങ് എടുക്കുന്നത് വൈകിപ്പിച്ചത് ഇത്ര പൊല്ലാപ്പാകുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമിതമായി ഇടാക്കിയ വൈദ്യുത ബില്ലുകൾ പോസ്റ്റു ചെയ്തു പ്രതിഷേധിക്കുകയാണ് മലയാളികൾ. ലോക്ക്ഡൌൺ കാലത്തെ അമിതമായ വൈദ്യുതിനിരക്ക് ആരെയും ഷോക്കടിപ്പിക്കുതാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. കോവിഡ് കാരണം മീറ്റർ റീഡിങ്ങിലുണ്ടായ കാലതാമസമാണ് അധികബിൽ വരാൻ കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വൈദ്യുതിനിരക്ക് ഉപയോഗത്തിന് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ സ്ലാബുകളായാണ് തിരിച്ചിരിക്കുന്നത്. രണ്ടുമാസത്തിലൊരിക്കലാണ് മീറ്റർ റീഡിങ്ങെടുത്ത് ബിൽ നൽകുന്നത്. എന്നാൽ ഇത്തവണ ലോക്ക്ഡൌൺ പരിഗണിച്ച് ഒരു മാസത്തേക്ക് ബില്ലിൽ ഇളവ് നൽകാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു. പൊതുവെ ആശ്വാസകരമായ തീരുമാനമെന്ന നിലയിൽ ഇതിനെ പലരും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ റീഡിങ്ങ് എടുക്കാൻ രണ്ടര മാസം പിന്നിട്ടപ്പോഴാണ് ജീവനക്കാർ എത്തിയത്. ഇതോടെ മിക്കവരും സാധാരണ ഉപയോഗിക്കുന്ന പരിധിയിൽനിന്ന് അടുത്ത സ്ലാബിലേക്ക് കടന്നിരുന്നു. ഇതോടെയാണ് പലർക്കും അമിത ബിൽ വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.