ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ചാണ്ടി ഉമ്മൻ: ചെറിയാൻ ഫിലിപ്പ്
- Published by:Sarika KP
- news18-malayalam
Last Updated:
' ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓർമ്മ നിലനിർത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും'
ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മൻ എന്ന് ചെറിയാൻ ഫിലിപ്പ്. ചാണ്ടി ഉമ്മൻ കേരള നിയമസഭയില്‍ ഉജ്ജ്വലമായി പ്രശോഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഉമ്മൻ ചാണ്ടി മൗനസമ്മതം നൽകിയിരുന്നെങ്കിൽ വളരെ നേരത്തേ തന്നെ ചാണ്ടി ഉമ്മൻ എംഎൽഎയോ എംപി യോ ആകുമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍
കുറിച്ചു.
ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓർമ്മ നിലനിർത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കും. ദേശീയ -സംസ്ഥാന തലങ്ങളിൽ കോൺഗ്രസിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തലമുറ മാറ്റത്തിൽ നേതൃനിരയിൽ സമീപഭാവിയിൽ ചാണ്ടി ഉമ്മൻ ഉയരങ്ങളിലെത്തും. ചെറിയാൻ ഫിലിപ്പ് കുറിപ്പിൽ പറഞ്ഞു.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകം ചാണ്ടി ഉമ്മൻ: ചെറിയാൻ ഫിലിപ്പ്
ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മൻ കേരള നിയമസഭയിൽ ഉജ്‌ജ്വലമായി പ്രശോഭിക്കും.
ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാനും ഓർമ്മ നിലനിർത്താനും പുതുപ്പള്ളി ജനത ചാണ്ടി ഉമ്മനെ നെഞ്ചിലേറ്റും. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കും.
രാഷ്ട്രീയ രംഗത്ത് ഉമ്മൻ ചാണ്ടിയുടെ അനുയായിവൃന്ദത്തെ സനാഥമാക്കാൻ പിൻഗാമി എന്ന നിലയിൽ ചാണ്ടി ഉമ്മന് കഴിയും. ദേശീയ -സംസ്ഥാന തലങ്ങളിൽ കോൺഗ്രസിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തലമുറ മാറ്റത്തിൽ നേതൃനിരയിൽ സമീപഭാവിയിൽ ചാണ്ടി ഉമ്മൻ ഉയരങ്ങളിലെത്തും.
advertisement
ഉമ്മൻ ചാണ്ടി മൗനസമ്മതം നൽകിയിരുന്നെങ്കിൽ വളരെ നേരത്തേ തന്നെ ചാണ്ടി ഉമ്മൻ എം.എൽ.എയോ എം.പി യോ ആകുമായിരുന്നു. സ്ക്കൂൾ വിദ്യാഭ്യാസ കാലം മുതൽ ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ ഉണ്ടായിരുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ മകൻ ഉന്നത അധികാരസ്ഥാനങ്ങൾ വഹിക്കാൻ പാടില്ലെന്ന തത്വാധിഷ്ടിത നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന – ദേശീയ പദവികളിൽ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 09, 2023 7:28 AM IST