advertisement

Oommen Chandy | കഴിഞ്ഞ പിറന്നാളിന് ഉമ്മൻ ചാണ്ടിക്ക് ആശംസയുമായെത്തിയ മുഖ്യമന്ത്രിയും മമ്മൂട്ടിയും

Last Updated:

ജർമ്മനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോകുന്നതിനു ദിവസങ്ങൾ ശേഷിക്കെയായിരുന്നു ലളിതമായ പിറന്നാൾ ആഘോഷം

ഉമ്മൻ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രിയും മമ്മൂട്ടിയും
ഉമ്മൻ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രിയും മമ്മൂട്ടിയും
ആലുവ ഗസ്റ്റ് ഹൗസിൽ കുടുംബാംഗങ്ങളും വേണ്ടപ്പെട്ടവരും മാത്രം ഒത്തുചേർന്ന ലളിതമായ ജന്മദിനാഘോഷം. ഇക്കഴിഞ്ഞ ഒക്ടോബറിൽ അനാരോഗ്യം അദ്ദേഹത്തെ ബാധിച്ചുതുടങ്ങിയിരുന്നു. തിരക്കുകൾ മാറ്റിവച്ചു അദ്ദേഹത്തെ കാണാനായി അപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും എത്തിച്ചേർന്നിരുന്നു.
ജർമ്മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് പോകുന്നതിനു മുന്നോടിയായി അദ്ദേഹം അന്ന് ഗസ്റ്റ് ഹൗസിൽ ആയിരുന്നു. പിറന്നാൾ ദിവസം വൈകുന്നേരത്തോടു കൂടി മുഖ്യമന്ത്രി നേരിട്ടെത്തി. കുടുംബവും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്ത ജന്മദിനാഘോഷം  നടന്നത് ഇവിടെയാണ്.
പൊന്നാടയണിയിച്ച് ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിറന്നാൾ ആശംസിച്ചു. വേഗം സുഖപ്പെടട്ടെ എന്ന ആശംസയും. ചിരിച്ച മുഖത്തോടെ അദ്ദേഹം ആ ആശംസ സ്വീകരിച്ചു.
advertisement
നല്ലൊരു സുഹൃത്ത്‌ കൂടിയായ മമ്മൂട്ടി അദ്ദേഹത്തെയും കുടുംബത്തെയും നേരിട്ടെത്തി സന്ദർശിച്ചു കൊണ്ട് ആശംസകൾ നേർന്നു. ‘മുടിയൊക്കെ സ്റ്റൈൽ ആയല്ലോ, മുടിവെട്ടുന്നത് എനിക്ക് ഇഷ്‌ടമല്ല’ എന്നൊരു ഡയലോഗും മമ്മൂട്ടിയുടെ പക്കൽ നിന്നുമുണ്ടായി. ചുറ്റും കൂടിനിന്നവരിലേക്ക് ചിരി പടർത്താൻ കൂടുതലൊന്നും വേണ്ടിവന്നില്ല.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന വേളയിൽ ആരംഭിച്ച മയക്കുമരുന്നിനെതിരെയുള്ള പ്രചാരണപരിപാടിയായ ‘ക്ലീൻ ക്യാമ്പസ്, സേഫ് ക്യാമ്പസ്’ അംബാസഡർ മമ്മൂട്ടി ആയിരുന്നു.
Summary: Chief Minister Pinarayi Vijayan and actor Mammootty visited Oommen Chandy during his last birthday celebrations in Aluva in 2022. He was about to set off to Germany for expert treatment at that time
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy | കഴിഞ്ഞ പിറന്നാളിന് ഉമ്മൻ ചാണ്ടിക്ക് ആശംസയുമായെത്തിയ മുഖ്യമന്ത്രിയും മമ്മൂട്ടിയും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement