Pinarayi Vijayan | വാളയാറിന് അപ്പുറം വേറെ നിലപാട് എന്നത് സര്‍ക്കാരിനോ സിപിഎമ്മിനോ ഇല്ല; മുഖ്യമന്ത്രി പിണറായി വിജയന്
Pinarayi Vijayan | വാളയാറിന് അപ്പുറം വേറെ നിലപാട് എന്നത് സര്‍ക്കാരിനോ സിപിഎമ്മിനോ ഇല്ല; മുഖ്യമന്ത്രി പിണറായി വിജയന്
രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ ഇടയാക്കിയ സംഭവത്തില്‍ സിപിഎമ്മിനും സര്‍ക്കാറിനും പങ്കുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Last Updated :
Share this:
തിരുവനന്തപുരം: വാളയാറിന് അപ്പുറം വേറെ നിലപാട് എന്നത് സര്‍ക്കാരിനോ സിപിഎമ്മിനോ ഇല്ലെന്നും കോണ്‍ഗ്രസിന് വാളയാറിന് അപ്പുറവും ഇപ്പുറവും ഓരോ നിലപാടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ ഇടയാക്കിയ സംഭവത്തില്‍ സിപിഎമ്മിനും സര്‍ക്കാറിനും പങ്കുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചോദ്യം ചെയ്യലിനെ ചോദ്യം ചെയ്തു കൊണ്ടുള്ള പ്രസ്താവനയാണ് സിപിഎമ്മും സര്‍ക്കാരും നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി എംപി കൊടുത്ത പരാതിയിലാണ് നടപടി. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം പറയുന്നതിൽ വ്യത്യസ്ഥ നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയാണ് മുഖ്യമന്ത്രി. സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന ബഹളവും കോലാഹലവുമാണ് പ്രതിപക്ഷം ഉണ്ടാക്കിയത്. റൂള്‍ 50 സഭയില്‍ വരാന്‍ പാടില്ലെന്ന രീതിയില്‍ യു ഡി എഫ് തടസ്സപ്പെടുത്തി. എന്തിനെന്നു പോലും പറയാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തരവേള തടസ്സപ്പെടുത്തി. അത് എന്തിനെന്നു പറഞ്ഞില്ല.
നോട്ടീസ് കൊടുത്ത വിഷയം ഉന്നയിച്ചാല്‍ മറുപടി പൂര്‍ണമായും ഒഴിവാകണമെന്ന് യുഡിഎഫ് അഗ്രഹിച്ചു. സഭയില്‍ ഉള്ള കാര്യങ്ങള്‍ പുറത്ത് വന്ന് അവര്‍ക്ക് സൗകര്യപ്രദമായ കാര്യങ്ങള്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെത് ഒളിച്ചോടുന്ന നിലപാടാണെന്നും സഭയില്‍ നടന്നത് യു ഡി എഫ് രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി വീണ്ടും തള്ളി. തെരഞ്ഞെടുപ്പിന് മുന്‍പ് കെട്ടിപ്പൊക്കിയ സംഭവങ്ങളാണ് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. അന്ന് തന്നെ അത് തകര്‍ന്നു തരിപ്പണമായി. അന്വേഷണ ഏജന്‍സിക്ക് എന്തെങ്കിലും കണ്ടെത്താന്‍ ആയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കുടുംബത്തിന് എതിരായ ആരോപണം നന്നായി തപ്പുകൊട്ടിക്കൊടുക്കുന്നു. അതുകൊണ്ടൊന്നു തകരുന്നതല്ല തന്റെ പൊതു ജീവിതം. ബിരിയാണി ചെമ്പ് ആരോപണം വന്നപ്പോഴാണ് താന്‍ അറിഞ്ഞതെന്നും മുഖ്യമന്ത്രി.
രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ വാഴയുമായി ചെന്ന അടുത്ത നിമിഷം നടപടി വന്നു. അത് എല്‍ഡിഎഫ് സംസ്കാരമാണ്. ധീരജിന്റെ കൊലപാതകം എല്ലാര്ക്കും വേദനയുണ്ടാക്കി. അന്ന് എന്തായിരിന്നു കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ പ്രതികരണം? ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്നായിരുന്നു പ്രതികരിച്ചത്.
വയനാട്ടിലെ ദേശാഭിമാനി ഓഫീസ് അക്രമണത്തെ കോണ്‍ഗ്രസിലെ ആരെങ്കിലും തള്ളി പറഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു. പത്ര സമ്മേളനത്തില്‍ ചോദ്യങ്ങളെ ഭയപ്പെടുന്നു, നിയമസഭയില്‍ മറുപടി ഭയപ്പെടുന്നു. രാഷ്ട്രീയ പാപ്പരത്തം, കോണ്‍ഗ്രസിന് വന്നു ചേര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.