ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്
Last Updated:
പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ സര്‍ഗ്ഗാത്മക-ബൗദ്ധികമണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമനാത്മകമായ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് സുനില്‍ പി. ഇളയിടത്തിനെ പുരസ്‌കാരജേതാവായി തെരഞ്ഞെടുത്തതെന്ന് ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശശികുമാര്‍ അറിയിച്ചു.
അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും പ്രശസ്ത ശില്പി ബാലൻ നമ്പ്യാർ രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് നാലിന് തൃശൂരിൽ നടക്കുന്ന രവീന്ദ്രന്‍ അനുസ്മരണച്ചടങ്ങില്‍ ജെ.എൻ.യുവിലെ പ്രൊഫസര്‍ ഡോ. നിവേദിത മേനോന്‍ സുനില്‍ ഇളയിടത്തിന് അവാര്‍ഡ് സമ്മാനിക്കും.
ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായിരുന്ന ചിന്ത രവീന്ദ്രന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌കാരം. സക്കറിയ, എന്‍.എസ്. മാധവന്‍, വൈശാഖന്‍ തുടങ്ങിയ പ്രമുഖര്‍ അനുസ്മരണച്ചടങ്ങിലും അവാര്‍ഡ് ദാനച്ചടങ്ങിലും പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2018 11:03 AM IST