'സഭാ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം വേണം'; പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രിക്ക് കത്തയച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് വിശ്വസ്തർക്ക് വലിയ ആശ്വാസമായിരുന്നുവെന്നും ആഗോള സുറിയാനി സഭാ തലവൻ പറയുന്നു
കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് സഭാ പ്രശ്‌നത്തിന് പരിഹാരം തേടി പാത്രിയർക്കീസ് ബാവ. സഭാ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ആഗോള സുറിയാനി സഭാ തലവൻ ഇഗ്നാത്തിയോസ് അപ്രേം പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടാം തവണയും അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരിനെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
വിശ്വാസികൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കോടതി ഉത്തരവുകൾ തിരിച്ചടിയായ കേരളത്തിലെ യാക്കോബായ വിശ്വാസികൾക്ക് ഇടതു സർക്കാർ നൽകിയ പിന്തുണ നന്ദിയോടെ ഓർക്കുന്നു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് വിശ്വസ്തർക്ക് വലിയ ആശ്വാസമായിരുന്നുവെന്നും ആഗോള സുറിയാനി സഭാ തലവൻ പറയുന്നു. തുടർഭരണം ലഭിച്ച ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പാത്രിയർക്കീസ് ബാവ പറഞ്ഞു.

അഭിനന്ദന കത്ത് എന്നതിനേക്കാൾ അപ്പുറം തങ്ങളുടെ ആശങ്കകളാണ് യാക്കോബായ സഭ ഉയർത്തുന്നത്. സെമിത്തേരി പ്രശ്നവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും പള്ളിതർക്കത്തിൽ നിയമനിർമാണം നടത്തുമെന്ന പ്രതീക്ഷ യാക്കോബായ സഭയ്ക്കുന്നണ്ടായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലം വരെയും ആ പ്രതീക്ഷ നിലനിന്നിരുന്നു. ഒരു ഘട്ടത്തിൽ ബിജെപിയുടെ പിന്തുണ പോലും യാക്കോബായ സഭ തേടിയിരുന്നു. ആർ എസ് എസ് നേതാക്കളുമായും സന്ധി സംഭാഷണങ്ങൾ നടന്നിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ കാണുവാനും യാക്കോബായ സഭാ നേതൃത്വം ശ്രമിച്ചിരുന്നു. തങ്ങളെ പിന്തുണക്കുന്നവർക്ക് ഒപ്പം നിൽക്കുമെന്ന് യാക്കോബായസഭ പലതവണ വ്യക്തമാക്കിയിരുന്നു.
advertisement
ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതും ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തുന്നതും. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി യാക്കോബായ സഭാ നേതൃത്വവും രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് തങ്ങളുടെ ആവശ്യങ്ങൾ നേരത്തി സഭയുടെ പരമാധ്യക്ഷൻ തന്നെ നേരിട്ട് കത്തയച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2021 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സഭാ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം വേണം'; പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രിക്ക് കത്തയച്ചു







