KSRTC | 'ലേ ഓഫ് എൽഡിഎഫ് നയമല്ല'; കെഎസ്ആർടിസിയിലെ ലേ ഓഫ് നിർദേശം: മന്ത്രിയെ തള്ളി CITU
- Published by:Rajesh V
- news18-malayalam
Last Updated:
ലേ ഓഫ് എൽ ഡി എഫ് നയമല്ലെന്നും ഇത് നടക്കാൻ പോകുന്നില്ലെന്നും KSRTEA ജനറൽ സെക്രട്ടറി വിനോദ്
തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ലേ ഓഫ് നിർദ്ദേശത്തിനെതിരെ സി ഐ ടി യു (CITU) യൂണിയൻ രംഗത്തെത്തി. ലേ ഓഫ് എൽഡിഎഫ് നയമല്ലെന്നും ഇത് നടക്കാൻ പോകുന്നില്ലെന്നും KSRTEA ജനറൽ സെക്രട്ടറി വിനോദ് പറഞ്ഞു. ലേ ഓഫിലെ ഗതാഗത മന്ത്രിയുടെ പ്രതികരണം തെറ്റിദ്ധാരണ കാരണമാകാമെന്നും, ലേ ഓഫ് നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഡീസൽ വില വർധിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ആർടിസി എന്നും ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്ന ആശങ്ക ഉണ്ടെന്നും കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നൽ മന്ത്രിയുടെ നിലപാടിനെതിരെ ഇന്നലെ തന്നെ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിരുന്നു. ബി എം എസ്, എഐടിയുസി യൂണിയനുകളും മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് സി ഐ ടി യു യൂണിയന്റെ പ്രതികരണം.
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന് ചില പദ്ധതികളുണ്ടായിരുന്നു. അത് വേണ്ടത്ര ഫലം കണ്ടിട്ടില്ലന്നും എസ്. വിനോദ് പറഞ്ഞു. ശമ്പളം വൈകുന്നതിലും ജീവനക്കാർക്ക് ഉത്കണ്ഠയുണ്ട്. സർവീസുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യതയാണ്. കെ - സ്വിഫ്റ്റ് വരണമെന്ന് തന്നെയാണ് അഭിപ്രായം. സ്വിഫ്റ്റ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി പ്രതികരിച്ചു.
advertisement
ശമ്പള പരിഷ്കരണ കരാർ അനുസരിച്ച് എല്ലാ മാസവും 5 ന് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു വാഗ്ദാനം. പക്ഷേ സാമ്പത്തിക പ്രതിസന്ധി കാരണം പാലിക്കാനായില്ല. ഈ മാസവും പ്രതിസന്ധി തുടരുകയാണ്. ശമ്പളം നൽകാൻ 80 കോടി രൂപ വേണമെന്നിരിക്കെ 30 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. ഈ മാസത്തെ കളക്ഷൻ കൂടി ചേർത്താൽ മാത്രമെ ശമ്പളം നൽകാൻ കഴിയു.
advertisement
കെഎസ്ആര്‍ടിസി അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കുമെന്നുമായിരുന്നു ഇന്നലെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്താല്‍ ഏതാണ്ട് 38 രൂപയോളം അധികമാണ് ഒരു ലിറ്റര്‍ ഇന്ധനത്തിന് ചിലവ് വരുന്നത്. 40 കോടിയോളം രൂപയുടെ അധിക ചിലവാണ് കെഎസ്ആര്‍ടിസിയ്ക്ക് വരുന്നത്. ചെലവ് കുറയ്ക്കാനുള്ള മാര്‍ഗം കണ്ടത്തേണ്ടി വരുമെന്നും അങ്ങനെയുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കെ.എസ്.ആര്‍.ടി.സി പോകുന്നതെന്നും മന്ത്രി ഇന്നലെ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2022 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC | 'ലേ ഓഫ് എൽഡിഎഫ് നയമല്ല'; കെഎസ്ആർടിസിയിലെ ലേ ഓഫ് നിർദേശം: മന്ത്രിയെ തള്ളി CITU