KSRTC ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍; ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും; മന്ത്രി ആന്റണി രാജു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെന്‍ഷന്‍, ശമ്പള വിതരണം മുടങ്ങിയേക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി(KSRTC) അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(Antony Raju). നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്താല്‍ ഏതാണ്ട് 38 രൂപയോളം അധികമാണ് ഒരു ലിറ്റര്‍ ഇന്ധനത്തിന് ചിലവ് വരുന്നത്. 40 കോടിയോളം രൂപയുടെ അധിക ചിലവാണ് കെ.എസ്.ആര്‍ടിസിയ്ക്ക് വരുന്നത്. ചിലവ് കുറയ്ക്കാനുള്ള മാര്‍ഗം കണ്ടത്തേണ്ടി വരുമെന്നും അങ്ങനെയുള്ള ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കെ.എസ്.ആര്‍.ടി.സി പോകുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പ്രതിസന്ധിയില്‍ ഈ നിലയില്‍ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെന്‍ഷന്‍, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
advertisement
കെഎസ്ആര്‍ടി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേരുന്നുണ്ട്. ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട പണം നല്‍കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഈ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യമാവുമെന്ന് മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 05, 2022 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍; ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും; മന്ത്രി ആന്റണി രാജു