'നീ ഇനി ഇവിടെ ഓടണ്ട'; നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് CITU വിലക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
വര്‍ഷങ്ങളായി പാര്‍ട്ടി മെമ്പറും സി.ഐ.ടി.യു അംഗവുമാണ് രജനി.
തിരുവനന്തപുരം: നവകേരള സദസിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ വനിത ഓട്ടോ തൊഴിലാളിയെ വിലക്കി സിഐടിയു യൂണിയൻ. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയായ മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിയെയാണ് സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകർ തടഞ്ഞത്.
കഴക്കൂട്ടത്ത് നടന്ന നവകേരള സദസിൽ പങ്കെടുക്കാത്തതിലാണ് തടഞ്ഞത് എന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ അനാരോഗ്യം കാരണമാണ് തനിക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നും രജനി പറയുന്നു. ഇതോടെയാണ് രജനിക്ക് വിലക്കേര്‍പ്പെടുത്തിയത്.
കഴിഞ്ഞ എട്ടുവര്‍ഷമായി കാട്ടായികോണത്ത് ഓട്ടോ ഓടിക്കുന്നതാണ് രജനി. പതിവുപോലെ ഞായറാഴ്ച രാവിലെ ഓട്ടോ ഓടിക്കാൻ എത്തിയപ്പോഴാണ് സി.ഐ.ടി.യു കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞത്. എന്നാൽ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയാൽ സഹോദരനെയും ജോലിയിൽ നിന്ന് മാറ്റി നിർത്തുമെന്നാണ് സിഐടിയു ഭീഷണി മുഴക്കുന്നത്. പാർട്ടിക്കെതിരല്ലെന്നും ഓട്ടോ ഓടാൻ അനുവദിച്ചാൽ മാത്രം മതിയെന്നുമാണ് രജനിയുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 24, 2023 6:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നീ ഇനി ഇവിടെ ഓടണ്ട'; നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് CITU വിലക്ക്