റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ ആശങ്കയിൽ
- Published by:user_49
- news18-malayalam
Last Updated:
റാങ്ക് ലിസ്റ്റിന്റെ കാലാവധി എട്ടു മാസം കൂടി നീട്ടിനൽകണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം
തിരുവനന്തപുരം: ആദ്യം കേരളത്തെ നടുക്കിയ കോപ്പിയടി വിവാദം. തുടർന്ന് നിയമ നടപടികൾ. നാലു മാസത്തോളം റാങ്ക് പട്ടിക പി എസ് സി മരവിപ്പിച്ചു. അതിനു ശേഷം നിയമന നടപടികൾ ആരംഭിക്കാനിരുന്നപ്പോഴാണ് കൊറോണ വന്നത്. അഭിമുഖങ്ങളും നിയമനവും പി എസ് സി നിർത്തിവച്ചു. അങ്ങനെയും പോയി നാലു മാസം. പഠിച്ചു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽപ്പെട്ടിട്ടും ജോലി കിട്ടാത്ത ഭാഗ്യദോഷികളായി മാറുകയാണ് സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ.
ജൂൺ 30 ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയും. ആദ്യഘട്ട നിയമനശേഷം മുൻവർഷങ്ങളിലെപ്പോലെ രണ്ടാംഘട്ട നിയമനം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് ഉണ്ടായിട്ടില്ല. കോവിഡ് കാരണം 2020 മാർച്ച് 19 വരെയുള്ള മറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് ദീർലിപ്പിച്ച് ജൂൺ 19 വരെയാക്കിയിരുന്നു. എന്നാൽ ജൂൺ 30 വരെ നിലവിൽ കാലാവധിയുള്ള സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
മൂന്നു വർഷം കാലാവധി ഉള്ള റാങ്ക് ലിസ്റ്റുകൾകൾക്ക് കാലാവധി വീണ്ടും നീട്ടി നൽകിയപ്പോഴും ഒരു വർഷം മാത്രം കാലാവധി ഉള്ള സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പരിഗണിക്കപ്പെട്ടില്ല. ഫലത്തിൽ ഇതുവരെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ നിയമന പ്രവർത്തനങ്ങൾ നടന്നത് നാലു മാസം മാത്രമാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി എട്ടു മാസം കൂടി നീട്ടിനൽകണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
advertisement
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
ഏഴു ബെറ്റാലിയനുകളിലായി സിവിൽ പൊലീസ് റാങ്ക് ലിസ്റ്റുകളിൽ 2250 ഉദ്യോഗാർത്ഥികൾ മാത്രമാണ് ജോലിക്കു കയറിയത്. ആറായിരത്തിലധികം ഒഴിവുകൾ സേനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നടന്നത് 30 ശതമാനം മാത്രം നിയമനം. ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന അഞ്ചാം ബെറ്റാലിയനിൽ നടന്നതാകട്ടേ 10 ശതമാനം നിയമനവും.
advertisement
ഒന്നാം റാങ്കുകാരനു പോലും നിയമനമായിട്ടില്ല. 958 പേർ മെയിൻ ലിസ്റ്റും ബാക്കി സപ്ലിമെൻററി ലിസ്റ്റും കൂടി 1400 പേർ അടങ്ങുന്ന പട്ടികയാണിത്. മുൻവർഷങ്ങളിലെ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ നിന്നു 90 ശതമാനം വരെ നിയമനം നടന്നിട്ടുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് മുഖ്യമന്ത്രിക്കു നിവേദനം നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2020 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ ആശങ്കയിൽ