Dismissed| മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽ നിന്നും പണം തട്ടിയ പൊലീസുകാരനെ പിരിച്ചുവിട്ടു

Last Updated:

അരലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.

ഇ എൻ ശ്രീകാന്ത്
ഇ എൻ ശ്രീകാന്ത്
കണ്ണൂർ: മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ ടി എം കാർഡിൽ (ATM Card) നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു (Dismissed). തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഇ എൻ ശ്രീകാന്തിനെതിരെയാണ് നടപടി. അരലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.
എ ടി എം കാർഡ് മോഷ്ടിച്ചുവെന്ന കേസിൽ ഗോകുൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും സഹോദരിയുടെ എ ടി എം കാർഡും കണ്ടെടുത്തിരുന്നു. ഈ കാർഡ് കൈക്കലാക്കിയ ശ്രീകാന്ത് അന്വേഷണത്തിന്റെ ഭാഗമാണെന്ന പേരിൽ ഗോകുലിന്റെ സഹോദരിയിൽ നിന്നും പിൻ നമ്പർ സ്വന്തമാക്കുകയും 9500 രൂപ പിൻവലിക്കുകയും ചെയ്തു. ബാക്കി തുക കൊണ്ട് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തി.
പണം നഷ്ടമായെന്ന് കണ്ടെത്തിയ സഹോദരി തളിപ്പറമ്പ് ഡി വൈ എസ് പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് കേസ് പിൻവലിച്ചെങ്കിലും ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നതിനെ തുടർന്നാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.
advertisement
അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ച രണ്ട് ഗ്രേഡ് എസ്ഐമാർക്ക് സസ്പെൻഷൻ
മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ചതിന് മലപ്പുറം (Malappuram) കാടാമ്പുഴ (Kadambuzha) പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ (Suspension). ഗ്രേഡ് എസ് ഐമാരായ (Grade SIs) സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ് പി സസ്‌പെന്റ് ചെയ്തത്.
ഇക്കൊല്ലം ഓഗസ്റ്റിൽ ആണ് സംഭവം. വെട്ടിച്ചിറക്ക് അടുത്ത് കർണാടക സ്വദേശിയുടെ ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. മിനി ലോറിയിടിച്ച് ആയിരുന്നു അപകടം. അപകടത്തിൽ മരിച്ച കർണാടക ജാക്കിലി സ്വദേശി വിൻസെന്റ് എന്നയാളുടെ TN 30 S 9870 എന്ന രജിസ്ട്രേഷൻ നമ്പർ ഉള്ള ബൈക്ക് ആണ് ആണ് പോലീസുകാർ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത്. ഈ ബൈക്ക് മരിച്ച ആളുടെ വേണ്ടപ്പെട്ടവർക്ക് തന്നെ വിട്ട് കൊടുത്തു എന്ന് രേഖ ഉണ്ടാക്കി ആണ് ഇവർ ബൈക്ക് ഉപയോഗിച്ചിരുന്നത്.
advertisement
സംഭവത്തിന് എതിരെ പോലീസിന് ഉള്ളിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നു. വിവരങ്ങൾ അറിഞ്ഞ മലപ്പുറം എസ് പി സുജിത്ത് ദാസ് എസ് താനൂർ ഡിവൈഎസ്പി ക്ക് നൽകിയ നിർദേശപ്രകാരം ആണ് പിന്നീട് അന്വേഷണം നടന്നത്. ഇതിനെ തുടർന്ന് ആണ് ഗ്രേഡ് എസ് ഐമാരായ സന്തോഷിനെയും പോളിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആകും ഇനി വകുപ്പു തല അന്വേഷണം നടത്തുക.
തൃശൂർ സ്വദേശികളായ സന്തോഷും പോളിയും അടുത്തിടെ ആണ് മലപ്പുറത്തേക്ക് സ്ഥലം മാറി എത്തിയത്. മുമ്പ് മലപ്പുറം കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ തൊണ്ടി മുതൽ ആയ നിരോധിത പുകയില ഉത്പന്നങ്ങൾ മറിച്ച് വിറ്റ കേസിൽ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ആണ് വീണ്ടും പോലീസിന് തന്നെ അപമാനം ഉണ്ടാക്കുന്ന തരത്തിൽ ഉള്ള നടപടി പോലീസുകാരിൽ നിന്ന് ഉണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dismissed| മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡിൽ നിന്നും പണം തട്ടിയ പൊലീസുകാരനെ പിരിച്ചുവിട്ടു
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement