പാലക്കാട് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ

Last Updated:

ക്ലാസ് ടീച്ചർ അർജുനെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബവും കുട്ടികളും പറഞ്ഞു. അതേസമയം കുട്ടിക്ക് വീട്ടിൽ നിന്നും സമ്മർദം ഉണ്ടായിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു

സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
പാലക്കാട് കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധം. പല്ലൻ ചാത്തന്നൂർ സ്വദേശി അർജുനാണ് ജീവനൊടുക്കിയത്. ക്ലാസ് ടീച്ചർ അർജുനെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബവും കുട്ടികളും പറഞ്ഞു. അതേസമയം കുട്ടിക്ക് വീട്ടിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. സംഭവത്തിൽ ക്ലാസ് ടീച്ചറായ ആശയെയും പ്രധാന അധ്യാപിക ലിസിയെയും അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി.
കഴിഞ്ഞ ദിവസമാണ് അർജുൻ വീട്ടിൽ ജീവനൊടുക്കിയത് . പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം രംഗത്ത് എത്തി. ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന്, സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു.
അധ്യാപിക സൈബർ സെല്ലിൽ വിളിച്ചതോടെ, അർജുൻ അസ്വസ്ഥനായിരുന്നു എന്ന് സഹപാഠി പറയുന്നു. അമ്മാവൻ തല്ലിയതിനെ തുടർന്നാണ് അർജുൻ മരിച്ചതെന്ന് മറ്റൊരു കുട്ടിയോട് ആശ പറഞ്ഞതായും സഹപാഠി ആരോപിക്കുന്നു.
advertisement
അതേസമയം, അർജുന്റെ മരണത്തിൽ ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ പ്രതിഷേധിച്ചു. അർജുന് മാനസിക സമ്മർദം ഉണ്ടായിരുന്നു എന്നായിരുന്നു സ്കൂൾ അധികൃതരുടെ വാദം. എന്നാൽ പ്രതിഷേധത്തിന് ഒടുവിൽ ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. വകുപ്പുതല അന്വേഷണം തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുടുംബത്തിൻ്റെ പരാതിയിൽ കുഴൽമന്ദം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: There is widespread protest against the teacher in connection with the death of a ninth-class student at Kannadi Higher Secondary School in Palakkad. Arjun, a native of Pallan Chathannoor, took his own life. The family and the other students stated that the class teacher used to mentally harass Arjun. Meanwhile, school authorities claim the child was under pressure from home.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ
Next Article
advertisement
പാലക്കാട് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ
പാലക്കാട് ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ
  • അർജുന്റെ മരണത്തിൽ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്പെൻഡ് ചെയ്തു.

  • ക്ലാസ് ടീച്ചർ അർജുനെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബവും കുട്ടികളും ആരോപിച്ചു.

  • വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി, കുഴൽമന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement