അഫ്‌ഗാനിസ്ഥാനിൽ തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ, കാണാനെത്തിയത് 80,000 പേർ

Last Updated:

ഖോസ്​റ്റിലെ ഒരു സ്റ്റേഡിയത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്

വധശിക്ഷ നടപ്പാക്കുനന്ത് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം  (Photo: X)
വധശിക്ഷ നടപ്പാക്കുനന്ത് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടം (Photo: X)
അഫ്ഗാനിസ്ഥാനിൽ തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി പതിമൂന്നുകാരൻ. ഖോസ്​റ്റിലെ ഒരു സ്റ്റേഡിയത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വധശിക്ഷ നടപ്പിലാക്കുന്നത് കാണാൻ സ്​റ്റേഡിയത്തിൽ 80,000ൽ അധികം ആളുകൾ എത്തിയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
13കാരന്റെ കുടുംബത്തിലെ 9 കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മംഗളെന്ന് പേരുള്ളയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ തന്നെ താലിബാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇയാൾ കു​റ്റക്കാരനാണെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി കണ്ടെത്തിയിരുന്നു. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ വധശിക്ഷ നടപ്പിലാക്കാൻ അംഗീകാരവും നൽകിയിരുന്നു.
‍ക്യാമറ ഘടിപ്പിച്ച ഫോണുകൾ നിരോധിച്ചുകൊണ്ടുള്ള താലിബാന്റെ ഉത്തരവുണ്ടായിരുന്നിട്ടും വലിയ ജനക്കൂട്ടം സ്റ്റേഡിയത്തിൽ തടിച്ചുകൂടി. ഓൺലൈനിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, വെടിയൊച്ച കേൾക്കുകയും ജനക്കൂട്ടം മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുമ്പോൾ വേദിക്കകത്തും പുറത്തുമായി ആയിരക്കണക്കിന് ആളുകൾ നിൽക്കുന്നത് കാണാം.
advertisement
advertisement
എന്നാൽ പരസ്യമായി വധശിക്ഷ നടപ്പാക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. അഫ്ഗാനിസ്ഥാന്റെ ഈ നടപടി മനുഷ്യത്വരഹിതവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രതികരിച്ചു. 2021നുശേഷം താലിബാൻ നടത്തുന്ന പതിനൊന്നാമത്തെ നിയമപരമായ വധശിക്ഷയാണിതെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി അറിയിച്ചു.
വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് താലിബാൻ ഉദ്യോഗസ്ഥർ കുട്ടിയോട് കു​റ്റവാളിക്ക് മാപ്പ് നൽകാൻ തയാറാണോയെന്ന് ചോദിച്ചു. കുട്ടി വിസമ്മതിച്ചതോടെയാണ് വധശിക്ഷ നടപ്പിലാക്കാൻ തോക്ക് നൽകിയത്. ഖോസ്​റ്റിലെ താലിബാൻ ഗവർണറുടെ വക്താവായ മോസ്‌തഗ്ഫർ ഗുർബാസ് സംഭവവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു. പത്ത് മാസം മുൻപാണ് മംഗൾ, ആൺകുട്ടിയുടെ കുടുംബത്തെ കൊലപ്പെടുത്തിയത്. ഒന്നാം കോടതി, അപ്പീൽ കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലെ നടപടിക്രമങ്ങൾക്കു ശേഷമാണ് മംഗൾ കു​റ്റക്കാരനാണെന്ന് കണ്ടെത്തിയത്.
advertisement
Summary: A 13-year-old boy publicly executed the perpetrator who had killed 13 members of his family in Afghanistan. The execution was carried out in a stadium in Khost. The video of the incident is widely circulating on social media. Media reports suggest that more than 80,000 people arrived at the stadium to witness the execution.
മലയാളം വാർത്തകൾ/ വാർത്ത/World/
അഫ്‌ഗാനിസ്ഥാനിൽ തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ, കാണാനെത്തിയത് 80,000 പേർ
Next Article
advertisement
അഫ്‌ഗാനിസ്ഥാനിൽ തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ, കാണാനെത്തിയത് 80,000 പേർ
അഫ്‌ഗാനിസ്ഥാനിൽ തന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ, കാണാൻ 80,000 പേർ
  • ഖോസ്​റ്റിലെ സ്റ്റേഡിയത്തിൽ 13കാരൻ വധശിക്ഷ നടപ്പാക്കിയതിനെ കാണാൻ 80,000ൽ അധികം ആളുകൾ എത്തി.

  • തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ 13കാരൻ നടപ്പിലാക്കി.

  • വധശിക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

View All
advertisement