മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ അധിക ഫണ്ട്; ആകെ അനുവദിച്ചത് 26.86 ലക്ഷം രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ ഓണസദ്യയിൽ അഞ്ച് തരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉണ്ടായിരുന്നു
തിരുവനന്തപുരം: നിയമസഭയിൽവെച്ച് പ്രമുഖർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിയ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി തുക അനുവദിച്ചത്. പൗര പ്രമുഖര്‍ക്കായി ഓഗസ്റ്റ് 26 ന് നിയമസഭ മന്ദിരത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്.
മുഖ്യമന്ത്രിയുടെ ഓണസദ്യയിൽ അഞ്ച് തരം പായസമുള്‍പ്പെടെ 65 വിഭവങ്ങള്‍ ഉണ്ടായിരുന്നു. സ്വകാര്യ കേറ്ററിങ് സ്ഥാപനമാണ് സദ്യ വിളമ്ബിയത്. മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബര്‍ 8 ന് ഹോട്ടലിന് പണം നല്‍കിയെന്നും പൊതുഭരണ വകുപ്പിന്റെ വിവരാവകാശ മറുപടി പുറത്ത് വന്നിരുന്നു.
7.86 ലക്ഷം കൂടി അധികഫണ്ട് അനുവദിച്ചതോടെ ഓണസദ്യയുടെ ആകെ ചെലവ് 26, 86, 130 രൂപ ആയി ഉയര്‍ന്നു. ഇപ്പോൾ അധികമായി അനുവദിച്ച ഫണ്ട് എതു വകയിലാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയില്‍ എത്രപേര്‍ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
advertisement
സ്പീക്കര്‍ എഎൻ ഷംസീറും നിയമസഭയില്‍ പ്രത്യേകമായി ഓണസദ്യ ഒരുക്കിയിരുന്നു. പുതുവർഷത്തിന്‍റെ ഭാഗമായി ജനുവരി മൂന്നാം തീയതി പൗര പ്രമുഖര്‍ക്കായി മാസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പ്രത്യേക സത്കാരം ഒരുക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 27, 2023 7:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 7.86 ലക്ഷം രൂപ അധിക ഫണ്ട്; ആകെ അനുവദിച്ചത് 26.86 ലക്ഷം രൂപ


