കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് യുവ വനിതാ ഡോക്ടര് വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത്. അക്രമം തടയാന് ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്ക്കും മറ്റുള്ളവര്ക്കും കുത്തേറ്റിട്ടുണ്ട്.
ഡ്യൂട്ടിക്കിടയില് ആരോഗ്യപ്രവര്ത്തകര് ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടര്മാര്ക്കും ആരോഗ്യപ്രവര്ത്തകര്ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില് സര്ക്കാര് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട ഡോക്ടര് വന്ദനാ ദാസിന്റെ കുടുംബത്തിന്റെയും സഹപ്രവര്ത്തകരുടെയും ദുഖത്തില് പങ്കുചേരുന്നുവെന്നും ഡോക്ടറുടെ വേര്പാടില് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Doctors in Kerala, Doctors murder