'ശബരിമല ദർശനം': 'കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണം; തീർത്ഥാടനം ആചാരാനുഷ്ഠാനങ്ങൾ പാലിച്ച്;' മുഖ്യമന്ത്രി

Last Updated:

പമ്പയിൽ ഇറങ്ങിയുള്ള സ്നാനം ഇത്തവണ അനുവദിക്കില്ല. അതിനു പകരായി ഷവർ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർഥാടനം പരിമിതമായ എണ്ണം തീർഥാടകരെ അനുവദിച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ദർശനത്തിന് കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീർത്ഥാടകർക്ക് ആരോഗ്യവകുപ്പ് വേറെ പരിശോധന നടത്തും. ദർശനം നടത്തിയവർ ഉടൻ തന്നെ മലയിറങ്ങണം. ശബരിമല തീർത്ഥാടനത്തിന് എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല തീർഥാടനത്തിന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തും. അയൽ സംസ്ഥാന തീർത്ഥാടകർ എത്രപേരെ അനുവദിക്കാമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിക്കും. ആരോഗ്യം - ദേവസ്വം - വനം- ആഭ്യന്തരം സെക്രട്ടറിമാർ സമിതിയിൽ
ഉണ്ടാകും. അയൽസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിനെതിരെ ആവശ്യമായ പ്രചരണം നൽകും. അയൽസംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ദേവസ്വംമന്ത്രി ചർച്ച നടത്തും. ഓരോ തീർത്ഥാടകനും എത്തിച്ചേരേണ്ട സമയം നേരത്തെ തന്നെ നിശ്ചയിക്കും. കുട്ടികളും 65 വയസ്സിന് മുകളിൽ പ്രായമുള്ള വരും തീർഥാടനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
advertisement
ശബരിമലയിൽ വിരി വെക്കാൻ അനുവദിക്കില്ല. നിലക്കലിൽ പരിമിതമായ വിരിവയ്ക്കാൻ സൗകര്യമൊരുക്കും. നിശ്ചിത സമയത്ത് എത്തുന്നവർക്ക് മാത്രമായി അന്നദാനം ഒരുക്കും. പേപ്പർ പ്ലേറ്റുകളിലായിരിക്കും അന്നദാനം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പയിൽ ഇറങ്ങിയുള്ള സ്നാനം ഇത്തവണ അനുവദിക്കില്ല. അതിനു പകരായി ഷവർ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ദർശനം കോവിഡ് പ്രോട്ടോകോൾ പാലിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്
തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്തി, കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ച് ദർശനം നടത്തുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിതല സമിതി പരിശോധിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു മാധ്യമപ്രവർത്തകരോട് പറഞ്ഞതാണ് ഇക്കാര്യം. ആന്‍റിജൻ പരിശോധന നടത്തി ദർശനം അനുവദിക്കാമെന്നും നിർദേശം. ആന്‍റിജൻ പരിശോധനയ്ക്കായി നിലയ്ക്കലും പമ്പയിലും സജ്ജീകരണം ഏർപ്പെടുത്തും. കോവിഡ് രോഗികൾ സന്നിധാനത്ത് എത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും എൻ വാസു പറഞ്ഞു.
advertisement
എന്നാൽ ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചു
. നെയ്യഭിഷേകം പഴയതു പോലെ പ്രായോഗികമല്ല. സന്നിധാനത്ത് താമസ സൗകര്യമുണ്ടാകില്ല. കോവിഡിനെ തുടർന്ന് അഞ്ചുമാസമായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല. ശബരിമല പ്രവേശനം സംബന്ധിച്ച് മാർഗനിർദേശം തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിക്കു രൂപം നൽകിയതായി എൻ വാസു അറിയിച്ചു. ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല ദർശനം': 'കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണം; തീർത്ഥാടനം ആചാരാനുഷ്ഠാനങ്ങൾ പാലിച്ച്;' മുഖ്യമന്ത്രി
Next Article
advertisement
'ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്' സർ‌ക്കാരിന്റെ പിആർ പ്രമോഷനാക്കിയതായി വിമർശനം
'ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്' സർ‌ക്കാരിന്റെ പിആർ പ്രമോഷനാക്കിയതായി വിമർശനം
  • ‘വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ മത്സരത്തിലെ ചോദ്യങ്ങൾ സർക്കാർ നേട്ടങ്ങൾ ആധാരമാക്കി

  • ക്വിസ് മത്സരത്തിൽ സർക്കാർ പി ആർ പ്രമോഷൻ നടത്തുന്നതായി കോൺഗ്രസ് അനുകൂല സംഘടനകൾ വിമർശിച്ചു

  • വിജയികൾക്ക് 5 ലക്ഷം രൂപ വരെ സമ്മാനവും മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും, സ്കൂൾ-കോളജ് തലങ്ങളിൽ

View All
advertisement