ജഗതിയെ പുണര്‍ന്ന് പിണറായി വിജയൻ; ഇരുവരും തമ്മിൽ അപ്രതീക്ഷിത കൂടിക്കാഴ്ച
- Published by:ASHLI
- news18-malayalam
Last Updated:
സുഖവിവരങ്ങൾ അന്വേഷിച്ചു എന്ന് മുഖ്യമന്ത്രി ഈ കൂടിക്കാഴ്ച്ചയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു
വിമാന യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നടൻ ജഗതി ശ്രീകുമാറിനെ കണ്ട സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ഇരുവരും കണ്ടമുട്ടിയത്. ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി.
സുഖവിവരങ്ങൾ അന്വേഷിച്ചു എന്ന് മുഖ്യമന്ത്രി ഈ കൂടിക്കാഴ്ച്ചയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു. 2012 മാർച്ച് 10ന് തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ ദേശീയപാതയിൽ വച്ചുണ്ടായ അപകടത്തിൽ ജഗതി ശ്രീകുമാറിന് പരുക്കേറ്റിരുന്നു. കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. ചികിത്സയ്ക്കുശേഷം അദ്ദേഹം ഇപ്പോൾ പരിപാടികളിൽ സജീവമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 22, 2025 9:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജഗതിയെ പുണര്‍ന്ന് പിണറായി വിജയൻ; ഇരുവരും തമ്മിൽ അപ്രതീക്ഷിത കൂടിക്കാഴ്ച