തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ (Pinarayi Vijayan) ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സയ്ക്ക് പണം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവാണ് പൊതുഭരണവകുപ്പ് റദ്ദാക്കിയിരിക്കുന്നത്.
വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദ് ചെയ്യുന്നതെന്ന് ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ആദ്യ പുറത്തിറക്കിയ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ചികിത്സക്കായി 29,82,039 രൂപയാണ് അനുവദിച്ചത്.
ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കണമെന്ന മുഖ്യമന്ത്രി കഴിഞ്ഞ 30 ന് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു പൊതുഭരണം(അക്കൌണ്ട്‌സ്) വിഭാഗം പണം അനുവദിച്ച് ഉത്തരവിറക്കിയത്.ജനുവരി 15 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്കായി പോയിരുന്നത്.
Palakkad Murder|ഇന്ത്യയിൽ ഏറ്റവും സമാധാന അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം; വർഗീയ ശക്തികൾ ഇത് തകർക്കാൻ ശ്രമിക്കുന്നു: എ വിജയരാഘവൻ
ഇന്ത്യയിൽ ഏറ്റവും സമാധാന അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നും അത് തകർക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്നും പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍(A. Vijayaraghavan). പാലക്കാട് കൊലപാതകങ്ങളിൽ (Palakkad Murder)പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ.
തീവ്ര വർഗീയ ശക്തികളുടെ അക്രമ രാഷ്ട്രീയമാണ് പ്രതിഫലിച്ചത്. സർക്കാരും ജനങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരായ സമീപനം എടുത്തിട്ടുണ്ട്. തുടർ ആക്രമണങ്ങൾ ഉണ്ടാകാത്തിരിക്കാൻ ജാഗ്രതയോടെ നീങ്ങുകയാണ്.
സംഭവത്തിൽ സർവ്വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. സർക്കാരും പോലീസും നടത്തുന്ന ശ്രമങ്ങൾക്കൊപ്പം ജനങ്ങളെ അണിനിരത്തണം. ആക്രമണങ്ങളെ അപലപിക്കുന്നതിനു പകരം പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഹീനമായ രാഷ്ട്രീയ പ്രവർത്തനമാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
Also Read-
ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; FIR
കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്തികളുമെന്നുംസ്പീക്കര്‍ എംബി രാജേഷ് പ്രതികരിച്ചു. വര്‍ഗീയ ശക്തികളെ സമൂഹത്തില്‍ നിന്നും പരിപൂര്‍ണ്ണമായും ഒറ്റപ്പെടുത്തണം. അതോടൊപ്പം സമാധാനകാംക്ഷികളെ ഒന്നിപ്പിക്കാനുളള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും എം ബി രാജേഷ് പറഞ്ഞു.
Also Read-
ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; FIR
അതേസമയം, പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യമാണെന്ന് എഫ്ഐആറിൽ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം.
കഴിഞ്ഞദിവസം എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന മേലാമുറിയില്‍ രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ആര്‍എസ്എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ശ്രീനിവാസനെയാണ് ഒരു സംഘം അതിദാരുണമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.