advertisement

"എന്റെ ചോര വേണമെങ്കിൽ എടുത്തോളൂ... ഞാൻ രാജിവയ്ക്കില്ല": ​ഗണേഷ് കുമാർ

Last Updated:

വെറുതെ എന്റെ പുറകെ നടക്കേണ്ട. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ ഈ മന്ത്രി സ്ഥാനത്തിന് ഒരു വിലയുമില്ല

News18
News18
തിരുവനന്തപുരം: എന്ത് വന്നാലും താൻ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മന്ത്രി ​ഗണേഷ് കുമാർ. മന്ത്രിസഭയ്ക്ക് അഞ്ചോ ആറോ ദിവസമേ കാലാവധിയുള്ളൂവെന്നും അത് കഴിഞ്ഞാൽ മന്ത്രിക്ക് ഒരു വിലയുമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആർടിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എന്റെ ചോര വേണമെങ്കിൽ നിങ്ങൾ എടുത്തോളൂ. വെറുതെ എന്റെ പുറകെ നടക്കേണ്ട. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നെ ഈ മന്ത്രി സ്ഥാനത്തിന് ഒരു വിലയുമില്ല". ഞാൻ രാജിവയ്ക്കുമെന്ന് വിചാരിച്ച് ആരു നടക്കേണ്ടയെന്നും ​ഗണേഷ് കുമാർ പറഞ്ഞു. കോൺ​ഗ്രസിന്റെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പ്രഖ്യാപനത്തെയും ​ഗണേഷ് കുമാർ വിമർശിച്ചു. കോൺഗ്രസ് കെഎസ്ആർടിസിയെ നശിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ആരാേപിച്ചു.
കഴിഞ്ഞദിവസം ഗണേശ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്.
ഗണേശ് കുമാറിനെ വാളകത്തെ കുടുംബ വീട്ടിൽ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും ബിന്ദുമേനോൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തുകയും ചെയ്തു. തുടർന്ന് മന്ത്രി ഭാര്യയോട് ക്ഷമാപണം നടത്തുകയും പരാതി ഒത്തുതീർപ്പാക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"എന്റെ ചോര വേണമെങ്കിൽ എടുത്തോളൂ... ഞാൻ രാജിവയ്ക്കില്ല": ​ഗണേഷ് കുമാർ
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement