സി.എം. രവീന്ദ്രന്‍ എൻഫോഴ്മെന്റിന് മുന്നില്‍; ചോദ്യം ചെയ്യൽ തുടരുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുമ്പ് മൂന്നുതവണ ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നു. അപ്പോഴെല്ലാം കോവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഹാജരായിരുന്നില്ല.
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. നേരത്തെ ചോദ്യം ചെയ്യലില്‍ ഇളവുതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അതിലെ വിധിക്ക് കാത്തുനില്‍ക്കാതെ രാവിലെ 8.50 ഓടെയാണ് രവീന്ദ്രൻ ഇഡി ഓഫീസില്‍ എത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുമ്പ് മൂന്നുതവണ ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നു. അപ്പോഴെല്ലാം കോവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. എന്നാല്‍, നടുവേദനയുടെ പ്രശ്‌നം ഒഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു
ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എം ശിവശങ്കർ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ ശിവശങ്കര്‍ ഇപ്പോള്‍ പ്രതിയല്ലെന്നും അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി ഹൈക്കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളി. വൈകാതെ ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതാണ് മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കാതെ, ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകസാന്നിധ്യം ആവശ്യപ്പെട്ട് രവീന്ദ്രന്‍ കോടതിയെ സമീപിക്കാനുള്ള കാരണം.
advertisement
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]
നോട്ടീസില്‍ ഏതു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്ന് ഇഡി രേഖപ്പെടുത്തിയിട്ടില്ല. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിര്‍ബന്ധപൂര്‍വം മൊഴി പറയിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴുമുള്ളതിനാല്‍ ദീര്‍ഘനേരം ചോദ്യംചെയ്യുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2020 11:34 AM IST