വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി
- Published by:user_49
Last Updated:
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോള്‍ തന്നെ പുതിയ 100 ദിന പരിപാടികള് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അടുത്ത 100 ദിന പരിപാടികൂടി ജനങ്ങള്‍ക്കായി ഉടന് പ്രഖ്യാപിക്കുമെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച 100 ദിന പരിപാടികള് പൂര്ത്തിയായി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയുമ്പോള്‍ തന്നെ പുതിയ 100 ദിന പരിപാടികള് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം ജനങ്ങൾ കലവറയില്ലാതെ പിന്തുണ നൽകുകയാണ് ചെയ്തത്. എൽഡിഎഫിനെ വലിയ സ്വീകാര്യതയോടെയാണ് ജനങ്ങൾ സമീപിച്ചത്. അതുകൊണ്ടാണ് അത് കേരളജനതയുടെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
എൽഡിഎഫിനോടൊപ്പം കൂടുതൽ പേർ അണി ചേർന്നിരിക്കുന്നു. കേരളത്തിന്റെ മനസ് മതനിരപേക്ഷതയോട് ഒപ്പമാണ്. വർഗീയതയ്ക്ക് എതിരെ സന്ധിയില്ലാതെ പോരാടാനും എൽഡിഎഫ് ആണ് ഇവിടെയുള്ളതെന്ന് കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. കഴിഞ്ഞ നാലര വർഷക്കാലം എൽ ഡി എഫ് സർക്കാർ നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് വിജയം.
എല്ഡിഎഫ് സര്ക്കാര് എന്നും ജനങ്ങള്ക്ക് കഴിയാവുന്നത്ര ആശ്വാസം നല്‍കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇനിയും അത് തുടരും. തെരഞ്ഞെടുപ്പിലെ വിജയം കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2020 8:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി