'സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വിഭാഗീയ യോഗം വിളിച്ചു'; മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ ഹാജിക്കെതിരെ പരാതി
- Published by:Naseeba TC
- news18-malayalam
Last Updated:
പരാതിയില്‍ അന്വേഷണം തുടങ്ങിയ കമ്മീഷന്‍ മായിന്‍ ഹാജിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.
കോഴിക്കോട്: സമസ്തയെ തകര്‍ക്കാന്‍ മുസ്ലിം ലീഗ് നേതാവ് മായിന്‍ ഹാജി വിഭാഗീയ യോഗം വിളിച്ചതായി സമസ്ത അന്വേഷണ കമ്മീഷന് മുമ്പാകെ പരാതി. സമസ്ത യുവജനസംഘടനാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ മായിന്‍ ഹാജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നിരത്തിയത്. പരാതിയില്‍ അന്വേഷണം തുടങ്ങിയ കമ്മീഷന്‍ മായിന്‍ ഹാജിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.
സമസ്ത യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന നേതാക്കള്‍ ഒപ്പിട്ട പരാതിയാണ് അന്വേഷണ കമ്മീഷന്‍ പരിഗണിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായി മായിന്‍ ഹാജി 2020 ഡിസംബര്‍ 20ന് കോഴിക്കോട്ട് വിഭാഗീയ യോഗം വിളിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. സമസ്തയില്‍ ഭിന്നിപ്പും വിദ്വേഷവുമുണ്ടാക്കാനായിരുന്നു ഈ യോഗം.
1980ല്‍ സമസ്തയിലുണ്ടായ പിളര്‍പ്പിന് സമാനമായ സാഹചര്യം ഇപ്പോഴുണ്ടെന്ന് മായിന്‍ ഹാജി എഴുതി. ചാനല്‍ ചര്‍ച്ചയില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ സംസാരിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന വിലക്കിയിട്ടുണ്ടെന്നും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്നും പരസ്യമായി പറഞ്ഞു. സമസ്ത മുഖപത്രമായ സുപ്രഭാതം കാംപെയിന്‍ സമയത്ത് തന്നെ ചന്ദ്രിക കാംപെയിന്‍ പ്രഖ്യാപിച്ചു. സുപ്രഭാതം പത്രം തകര്‍ക്കാന്‍ പ്രത്യേക യോഗം വിളിച്ചു. തുടങ്ങിയവയാണ് മായിന്‍ ഹാജിക്കെതിരെ പരാതിയില്‍ പറയുന്നത്.
advertisement
You may also like:ചൂടാക്കിയാൽ സ്വർണമാകുന്ന 'മാജിക് മണ്ണ്'; ജ്വല്ലറി വ്യാപാരിയെ കബളിപ്പിച്ച് കവർന്നത് 50 ലക്ഷം രൂപ
എസ്.വൈ.എസ് നേതാവ് അബൂബക്കര്‍ ഫൈസി മലയമ്മക്കെതിരെയും പരാതിയില്‍ കുറ്റങ്ങള്‍ നിരത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആലിക്കുട്ടി മുസ്ല്യാരെ ആദ്യം വിലക്കിയത് അബൂബക്കര്‍ ഫൈസി മലയമ്മയാണെന്നും യുവ നേതാവായ ഫൈസിക്ക് മുതിര്‍ന്ന നേതാവും പണ്ഡിതനുമായ ആലിക്കുട്ടിമുസ്ല്യാരെ ഫോണില്‍ വിളിച്ച് ഇങ്ങിനെ പറയാന്‍ സാധിച്ചതെങ്ങിനെയെന്നും പരാതിയില്‍ ചോദിക്കുന്നുണ്ട്. ഈ പരാതി കൂടി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം അബൂബക്കര്‍ ഫൈസി മലയമ്മയെ സമസ്ത സസ്‌പെന്റ് ചെയ്തത്.
advertisement
പരാതി പരിഗണിച്ച അന്വേഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം മായിന്‍ ഹാജിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. വിഷയം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ അന്വേഷണ കമ്മീഷന്‍ മായിന്‍ ഹാജിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2021 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വിഭാഗീയ യോഗം വിളിച്ചു'; മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ ഹാജിക്കെതിരെ പരാതി