ഡി ലിറ്റ് വിവാദം: കെ സുരേന്ദ്രൻ വാ പോയ കോടാലിയെന്ന് വി ഡി സതീശൻ; പ്രതിപക്ഷ നേതാവ് പിണറായിക്ക് വേണ്ടിവാദിക്കുന്ന വക്കീലെന്ന് വി മുരളീധരൻ

Last Updated:

ഡി ലിറ്റ് വിവാദത്തിൽ പരസ്പരം വിമർശിച്ച് നേതാക്കൾ

കൊച്ചി: ഡി-ലിറ്റ് വിവാദം (D Litt Controversy) കേരള രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള പരസ്പര വിമർശനത്തിനും ചെളിവാരിയെറിയലിൻ്റെയും പുതിയ പാത കൂടിയാണ് തുറന്നിരിക്കുന്നത്. പ്രധാനമായും ബി ജെ പിയും (BJP) കോൺഗ്രസും (Congres) തമ്മിലാണ് ഏറ്റുമുട്ടൽ  നടക്കുന്നത്. പ്രതിപക്ഷ നേതാവും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും (K Surendran) മണിക്കൂറുകളുടെ ഇടവേളകളിൽ പരസ്പരം  വിമർശനം നടത്തുമ്പോൾ  സുരേന്ദ്രന്  കൂട്ടായി കേന്ദ്ര മന്ത്രി വി മുരളീധരനും (V Muraleedharan) എത്തിയിട്ടുണ്ട്. പ്രതിപക്ഷ നിരയിലാകട്ടെ ഔദ്യോഗിക  വിമർശനം തൻറെ  മാത്രമാണെന്ന്  എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.  ഇതോടെ കോൺഗ്രസിൽ മൂപ്പിളമ പോരിൻ്റെ മറ്റൊരു യുഗത്തിനു കൂടി തുടക്കം കുറിക്കുകയാണ്.
വിഷയത്തിൽ ഗവർണറെ വിടാതെ വിമർശിക്കുമ്പോഴും ബി ജെ പിയെക്കൂടി നേരിടുകയാണ് പ്രതിപക്ഷ നേതാവ്. വി ഡി സതീശനും കെ സുരേന്ദ്രനും ഈ വിഷയത്തിൽ നേരിട്ട് കൊമ്പു കോർത്തു കഴിഞ്ഞു. കെ.സുരേന്ദ്രൻ വാ പോയ കോടാലിയാണെന്ന് സതീശൻ പറഞ്ഞു. ബിജെപിയുടെ മെഗാഫോൺ ആകാൻ പ്രതിപക്ഷ നിരയെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ചല്ല പ്രതിപക്ഷം പ്രവർത്തിക്കുന്നത്. അവരുടെ ആശയങ്ങൾ  അല്ല പ്രതിപക്ഷ നേതാക്കൾ സംസാരിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.
advertisement
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ  കടന്നാക്രമിച്ചു കൊണ്ടാണ്  കെ സുരേന്ദ്രൻ ഇതിന് മറുപടി നൽകിയത്. നിർഗുണ പ്രതിപക്ഷ നേതാവാണ് സതീശൻ. പിണറായി പറയുന്നത് ഏറ്റു പറയുകയാണ് സതീശൻ  ചെയ്യുന്നത്. മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നു. പിണറായിയെ നിഴൽ പോലെ പിന്തുടരുന്നയാളാണ് സതീശൻ, സഅതു കൊണ്ടാണ് സർവകലാശാല വിവാദത്തിൽ പിണറായിയെ പിന്തുണച്ചും ഗവർണറെ എതിർത്തും പറയുന്നത്. പിണറായി മന്ത്രി സഭയിലെ അംഗത്തെ പോലെയാണ് സതീശൻ സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
അതേ സമയം വിഷയത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രന് പിന്തുണയുമായെത്തി.  ഡി. ലിറ്റ് വിവാദത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു പറഞ്ഞ മുരളീധരൻ സതീശനെയും വെറുതെ വിട്ടില്ല.  പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് വേണ്ടി വാദിക്കുന്ന വക്കീലായി മാറിയെന്നും മുഖ്യമന്ത്രി പാലും പഴവും കൊടുക്കുന്ന തത്തയാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവ് എന്തിനാണ് മുഖ്യമന്ത്രിയെ ഭയക്കുന്നതെന്നും വി. മുരളീധരൻ ചോദിച്ചു.
advertisement
വിവാദത്തിൽ പ്രതിപക്ഷ നേതാവിനെ ബി ജെ പി കടന്നാക്രമിക്കുമ്പോഴും കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളും മൂപ്പിളമാ തർക്കവും രൂപപ്പെട്ടു കഴിഞ്ഞു. താനും കെപിസിസി പ്രസിഡന്റും  പറയുന്നതാണ് പാർട്ടി നിലപാടെന്നു വ്യക്തമാക്കിയ  സതീശൻ ഈ വിഷയത്തിലുള്ള രമേശ് ചെന്നിത്തലയുടെ നിലപാടുകളെ തള്ളി.  മുതിർന്ന നേതാവായ രമേശ്‌ ചെന്നിത്തലക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും സതീശൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡി ലിറ്റ് വിവാദം: കെ സുരേന്ദ്രൻ വാ പോയ കോടാലിയെന്ന് വി ഡി സതീശൻ; പ്രതിപക്ഷ നേതാവ് പിണറായിക്ക് വേണ്ടിവാദിക്കുന്ന വക്കീലെന്ന് വി മുരളീധരൻ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement