'പാർട്ടി കാലുവാരി'; പത്തനംതിട്ടയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായ DCC ജനറൽ സെക്രട്ടറി രാജിവെച്ചു; ഇനി സിപിഎമ്മില്‍
- Published by:Rajesh V
- news18-malayalam
Last Updated:
പത്തനംതിട്ട ജില്ല പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍നിന്നാണ് സുധ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി സെക്രട്ടറിയുമായ സുധ കുറുപ്പാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. തന്നെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്നും സിപിഎമ്മില്‍ ചേരുമെന്നും സുധ പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍നിന്നാണ് സുധ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
എതിർസ്ഥാനാർഥിയായിരുന്ന സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് പ്രവർത്തകർ കാലുവാരിയതാണ് എതിർസ്ഥാനാർഥിക്ക് ഇത്രയധികം ഭൂരിപക്ഷം ഉണ്ടാകാൻ കാരണമെന്നും സുധ കുറുപ്പ് പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിക്കാൻ പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില നേതാക്കൾ സീനിയോറിറ്റി പരിഗണിക്കാതെ നീതികേട് കാണിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.
ALSO READ:സി.എം. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേട്; കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്[NEWS]ബംഗാളിലെ സിപിഎം എംഎൽഎ ബിജെപിയിലേക്ക്; അമിത് ഷായുടെ റാലിയിൽ അംഗത്വമെടുക്കും[NEWS]'പാർട്ടിയിൽ കൃഷ്ണദാസ് പക്ഷം ഇല്ല; കേന്ദ്രനേതൃത്വത്തിന് കത്തയച്ചിട്ടുമില്ല'; വാർത്ത ഇടത് മാധ്യമ സിൻഡിക്കേറ്റിന്റെ അജണ്ടയെന്ന് പി.കെ. കൃഷ്ണദാസ്[NEWS]
ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ പാർട്ടിക്കാരെ കിട്ടാതെ വന്നപ്പോൾ മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് മത്സരിക്കാൻ ഇറങ്ങിയത്. വോട്ട് ചോദിക്കാൻ പോലും ആരും വീടുകയറിയില്ല. സ്വന്തം പണം ചെലവാക്കിയടിച്ച പോസ്റ്ററുകളും നോട്ടീസും ഏറ്റുവാങ്ങാൻപോലും നേതാക്കളിൽ പലരും തയാറായില്ല. പോസ്റ്ററുകൾ ഒട്ടിക്കൻ പാർട്ടിക്കാർ സഹായിച്ചില്ല. തുടർന്ന് ജില്ലാ ഡിവിഷൻ മുഴുവൻ കൂലിക്ക് ആളെവെച്ച് പോസ്റ്റർ ഒട്ടിക്കേണ്ടിവന്നു. സ്വീകരണ യോഗങ്ങളിൽ സ്ഥാനാർഥികൾക്ക് ഒരു മിനിറ്റ് പോലും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും അവർ പറയുന്നു.
advertisement
ബ്ലോക്ക് ലെവലിലോ മണ്ഡലം ലെവലിലോ തെരഞ്ഞെടുപ്പ് മത്സരത്തിന് നിന്ന സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതുകൊണ്ടു മാത്രമാണ് പാര്‍ട്ടി വിടുന്നത്-സുധ പറഞ്ഞു. ഇത്തവണ വേണ്ടത്ര ഏകോപനമില്ലായിരുന്നു. ഡിസിസി ലെവലിലും ബ്ലോക്ക് ലെവലിലും മണ്ഡലം ലെവലിലും ഇല്ലായിരുന്നു. പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ ഈ മൂന്നു ഘടകങ്ങളും ഒരുമിച്ചുനിന്ന് സ്ഥാനാര്‍ഥിക്കു വേണ്ടുന്ന സഹായം ചെയ്താല്‍ മാത്രമേ സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. അതുണ്ടായില്ലെന്നും സുധ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2020 8:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടി കാലുവാരി'; പത്തനംതിട്ടയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായ DCC ജനറൽ സെക്രട്ടറി രാജിവെച്ചു; ഇനി സിപിഎമ്മില്‍