Attack on AKG Centre| അക്രമിയെ തിരിച്ചറിയാനായില്ല; കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ തേടി പൊലീസ്
- Published by:Naseeba TC
- news18-malayalam
Last Updated:
സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.
തിരുവനന്തപുരം: എകെജി സെന്ററിൽ ബോംബെറിഞ്ഞ (Attack on AKG Centre)സംഭവത്തിൽ അക്രമിയെ തിരിച്ചറിയാനാകാതെ പൊലീസ്. ബോംബെറിയുന്ന ലഭിച്ച ദ്യശ്യത്തിൽ അക്രമിയെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.
അക്രമിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ലഭിച്ച സിസിടിവി ദൃശ്യത്തിൽ വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ വ്യക്തമല്ല. സമീപത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് പരിശോധിക്കും.
അതേസമയം, ബോംബെറിഞ്ഞ സംഭവത്തിൽ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ആലപ്പുഴയിൽ ഇന്ദിരാ ഗാന്ധി പ്രതിമയ്ക്ക് നാശനഷ്ടങ്ങൾ വരുത്തി. കണ്ണൂർ ഡിസിസി ഓഫീസിന് അടക്കം സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീടുകൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികൾക്ക് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.
advertisement
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഓഫീസിന് മുന്നിലെ മതിലിലാണ് സ്ഫോടക വസ്തു പതിച്ചത്.
ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണം: കോടിയേരി
എ.കെ.ജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണം. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാന നില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്‍റെ തുടര്‍ച്ചയായാണ് എ.കെ.ജി സെന്‍ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്.
advertisement
പാര്‍ടിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ടി ഓഫീസുകളെ അക്രമിക്കുക, പാര്‍ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ അക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം പ്രവര്‍ത്തനങ്ങളിൽ ഏറ്റവും പ്രകോപനപരമായ ഒന്നായ സംസ്ഥാന കേന്ദ്രത്തെ അക്രമിക്കുന്ന പ്രവര്‍ത്തനത്തിന്‍റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കാകണം. സംസ്ഥാനത്തെ യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം.
advertisement
നേരത്തെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും, അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. യു.ഡി.എഫും, ബി.ജെ.പിയും എല്ലാ വര്‍ഗ്ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിൽക്കുകയാണ് ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാര്‍ടി സഖാക്കളും ഉയര്‍ത്തിപ്പിടിക്കണം.
എ.കെ.ജി സെന്‍ററിന് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് തന്ത്രങ്ങളിൽ യാതൊരു കാരണവശാലും പാര്‍ടിയെ സ്നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും, അഭ്യർത്ഥിക്കുന്നു.
advertisement
- . കോടിയേരി ബാലകൃഷ്ണൻ
(സിപിഐ എം സംസ്ഥാന സെക്രട്ടറി)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2022 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Attack on AKG Centre| അക്രമിയെ തിരിച്ചറിയാനായില്ല; കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ തേടി പൊലീസ്


