'സി ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്' - അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് മഹേഷ്

Last Updated:

വ്യക്‌തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണെന്നും എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണ ആയിരിക്കുന്ന ഇക്കാലത്ത് സി ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് താൻ സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണെന്നും സി ആർ മഹേഷ് വ്യക്തമാക്കി.

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഒരു വാർത്ത രാഷ്ട്രീയ കേരളത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ മഹേഷിന്റെ കുടുംബത്തിന്റെ കടബാധ്യതയെക്കുറിച്ചുള്ള വാർത്ത ആയിരുന്നു അത്. ഇക്കാര്യത്തിൽ വിശദീകരണവും ഇതിന്റെ പേരിൽ ആരും സി ആർ മഹേഷിന്റെ കുടുംബത്തിന് പണപ്പിരിവ് നടത്തരുതെന്ന അഭ്യർത്ഥനയുമായാണ് യുവ കോൺഗ്രസ് നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.
തങ്ങളുടെ വായ്പക്ക് ബാങ്ക് പലതവണ സാവകാശം തന്നിരുന്നെന്നും പക്ഷേ, സാധ്യമായില്ലെന്നും ഇത്തരം കാര്യങ്ങൾ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് താൻ സൂക്ഷിച്ചിരുന്നതെന്നും മഹേഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പക്ഷേ, ഈ സന്ദർഭത്തിൽ ഇതിനു സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ആകണം, ഇത് പുറത്തു പോയതെന്നും അദ്ദേഹം പറയുന്നു. You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]
വ്യക്‌തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണെന്നും എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണ ആയിരിക്കുന്ന
advertisement
ഇക്കാലത്ത് സി ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു
സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് താൻ സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണെന്നും സി ആർ മഹേഷ് വ്യക്തമാക്കി.
സി ആർ മഹേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്,
'പ്രിയപ്പെട്ടവരേ,
എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിലും മറ്റിതര
മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി.
നമ്മുടെ സമൂഹത്തിലെ പല കുടുംബങ്ങളും നേരിടുന്ന ഒരു സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഉള്ള
advertisement
സമ്പാദ്യം ബാങ്കിൽ വച്ച് കാര്യങ്ങൾ നടത്താൻ കടമെടുക്കുക, മുതലും പലിശയും തിരിച്ചടക്കാൻ കഴിയാതെ വരിക, ഇങ്ങനെ സംഭവിക്കുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വായ്പക്കും ബാങ്ക് പലതവണ സാവകാശം തന്നിരുന്നു. പക്ഷേ, സാധ്യമായില്ല. ഇത്തരം കാര്യങ്ങൾ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് ഞാൻ സൂക്ഷിച്ചിരുന്നത്. പക്ഷേ ഈ സന്ദർഭത്തിൽ ഇതിനു സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ആകണം, ഇത്
പുറത്തു പോവുകയും ചെയ്തു.
ഈ വാർത്ത ശ്രദ്ധയിൽപെട്ട് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും അറിയാത്തവരുമായ പലരും ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിക്കുകയുമൊക്കെ ചെയ്തു. ഒത്തിരി സന്തോഷം. നന്ദിയുമുണ്ടെല്ലാവരോടും. എന്നാൽ, ഈ പ്രശ്ന പരിഹാരത്തിന് ആരിൽ നിന്നും എന്തെങ്കിലും സാമ്പത്തിക
advertisement
സഹായങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നില്ല. വ്യക്‌തിപരമായ ഈ ബാധ്യത, എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണ്. എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു സി ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു
സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാൻ സ്നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്. അതുകൊണ്ടു തന്നെ ഞാൻ ബാങ്കുമായി ബന്ധപ്പെട്ടവരോട് അപേക്ഷിച്ചിട്ടുള്ളത് അല്പം സാവകാശം മാത്രമാണ്, അത് ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്. അത് കിട്ടിയാൽ ഞങ്ങൾ അടച്ചു തീർക്കുക തന്നെ ചെയ്യും. ഈ ബാധ്യത പരിഹരിക്കാനുള്ള ഉത്തരവാദിത്തം എന്റെയും എന്റെ കുടുംബത്തിന്റെയും മാത്രമാണ്.
advertisement
ഇക്കാലമത്രയും ഇതേ പ്രതിസന്ധിയിലൂടെയൊക്കെത്തന്നെയാണ് ഞാൻ ജീവിച്ചതും പൊതു പ്രവർത്തനം നടത്തിയതും.
പൊതു പ്രവർത്തനത്തിനും മറ്റു ജനങ്ങളെ സഹായിക്കുന്നതിനും എന്നോടൊപ്പമെന്നും നിന്നിട്ടുള്ള നിങ്ങളോടുള്ള ഇഷ്ടവും
സ്നേഹവും എന്നും എപ്പോഴും ഹൃദയത്തിലുണ്ടാകും. ഞാൻ വിശ്വസിക്കുന്ന പൊതുപ്രവർത്തനത്തിലെ മൂല്യങ്ങൾ ഒരിക്കലും കൈമോശം വരാതിരിക്കാൻ നിങ്ങളുടെ പിന്തുണയും  ഇനിയുമുണ്ടാകണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  മത്സരിച്ചപ്പോഴും എന്നെ വർഗീയവാദിയാക്കിയും ബിനാമി സമ്പാദ്യ പേരു പറഞ്ഞും - വ്യാജ പീഡന വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. അതവർ തുടരട്ടെ.
advertisement
സി.ആർ.മഹേഷ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സി ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്' - അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് മഹേഷ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement