Kerala Congress|'ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു; എല്ലാ സ്ഥാനവും ഒഴിയണം': പി ജെ ജോസഫ്
- Published by:Rajesh V
- news18-malayalam
Last Updated:
ധാർമികതയ്ക്കാണ് ജോസ് കെ മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും പി ജെ ജോസഫ്
തൊടുപുഴ: മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ മാണി പോകുന്നതെന്നും ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടുവെന്നും പി ജെ ജേസഫ്. ധാർമികതയ്ക്കാണ് ജോസ് കെ മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയുമായി ചേർന്നുപ്രവർത്തിക്കുമെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read- കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പമാകും; കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്ന് ജോസ് കെ.മാണി
ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല. അവർ യുഡിഎഫിൽ നിന്ന് സ്വയം പുറത്തുപോയതാണ്. ജോസ് കെ മാണി ഇപ്പോൾ തനിക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ വെറും വിലകുറഞ്ഞവയാണ്. പാലായിൽ വഞ്ചിച്ചത് ജോസ് കെ മാണിയാണ്. ചിഹ്നവും പിന്തുണയും വേണ്ടെന്ന് പറഞ്ഞ് തന്നെ കൂവി പുറത്താക്കി. രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിച്ചു എന്ന് പറഞ്ഞത് കള്ളമാണ്. താൻ ഒരിക്കലും മാണിസാറിനോട് സീറ്റ് ചോദിച്ചിട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
advertisement
യുഡിഎഫ് നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകാതെ ധർഷ്ട്യത്തോടെ ജോസ് കെ മാണി പെരുമാറുകയായിരുന്നു. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ. മാണിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2020 1:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress|'ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു; എല്ലാ സ്ഥാനവും ഒഴിയണം': പി ജെ ജോസഫ്