ഡൽഹിയിൽ അവസാനവട്ട ചർച്ച; തർക്കസീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
Last Updated:
ആലപ്പുഴ, വയനാട് സീറ്റുകളിൽ എ- ഐ ഗ്രൂപ്പ് തർക്കം തുടരുന്നതാണ് ചർച്ച നീളാൻ കാരണം
ന്യൂഡൽഹി: കോൺഗ്രസ്സിന്റെ തർക്കമുള്ള ലോക്സഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഡൽഹിയിൽ ഇന്ന് അവസാനവട്ട ചർച്ചകൾ നടക്കും. ആലപ്പുഴ, വയനാട് സീറ്റുകളിൽ എ- ഐ ഗ്രൂപ്പ് തർക്കം തുടരുന്നതാണ് ചർച്ച നീളാൻ കാരണം. ടി സിദ്ദിഖിനെ വയനാട്ടിൽ മത്സരിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നില്ക്കുകയാണ് എ ഗ്രൂപ്പ്.
ഉമ്മൻചാണ്ടി കൂടി പങ്കെടുക്കുന്ന നിർണ്ണായക ചർച്ചകളാണ് ഇന്ന് ഡൽഹിയിൽ നടക്കുക. ടെലിഫോണ് ചർച്ചയിൽ ഉമ്മൻചാണ്ടി വയനാട് ടി സിദ്ധിഖിന് നൽകണമെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്നു. ഇന്ന് ഇതേ നിലപാട് ആവർത്തിക്കും. വയനാട് ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന കടുംപിടുത്തത്തിലാണ് സിദ്ധിഖ്. എന്നാൽ വർഷങ്ങളായി കൈവശം വെയ്‌ക്കുന്ന സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിക്കുന്നു ഐ ഗ്രൂപ്പ്. ഷാനി മോൾ ഉസ്മാന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്.
advertisement
ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനാർഥിയാകും. വടകരയിൽ പരിഗണിച്ച വിദ്യ ബാലകൃഷ്ണൻ ദുർബല സ്ഥാനാർഥിയാണെന്ന വിമർശനം ഉയർന്നതോടെയാണ് പിന്മാറ്റം. ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അവർ വഴങ്ങിയില്ല. കെ മുരളീധരന്റെ പേരും മണ്ഡലത്തിലേക്ക് ചർച്ചയിൽ ഉയർന്നതാണ് സൂചന. ചർച്ചകളിൽ ധാരണയായാൽ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2019 6:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡൽഹിയിൽ അവസാനവട്ട ചർച്ച; തർക്കസീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും


