അങ്ങ് എവിടെയാണ് ? കാണാമറയത്തിരുന്നിട്ടും ജയിച്ച മലപ്പുറം കുറ്റിപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനോട് പ്രവര്‍ത്തകര്‍
- Published by:Arun krishna
- news18-malayalam
Last Updated:
കുറ്റിപ്പുറം മണ്ഡലത്തില്‍ മുഹമ്മദ് റാഷിദാണ് 40 വോട്ടുകള്‍ക്ക് വിജയിച്ചത്.
മലപ്പുറം: തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും കുറ്റിപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ ഇതുവരെ നേരിൽ കാണാൻ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഇത് ആസൂത്രിത അട്ടിമറി ആണെന്ന ആരോപണവുമായി എ ഗ്രൂപ്പ് രംഗത്തെത്തി. കുറ്റിപ്പുറം മണ്ഡലത്തില്‍ മുഹമ്മദ് റാഷിദാണ് 40 വോട്ടുകള്‍ക്ക് വിജയിച്ചത്. മുഹമ്മദ് റാഷിദിന് 274 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ ഗ്രൂപ്പ് നോമിനിയായി മത്സരിച്ച പി.പി.മുസ്തഫ 234 വോട്ടുകളും നേടി. എന്നാല്‍ ജയിച്ചിട്ടും റാഷിദിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആണ് എ ഗ്രൂപ്പിൻ്റെ ആക്ഷേപം ശക്തമാകുന്നത്.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് കോർഡിനേറ്റർക്ക് പരാതി നൽകാനാണ് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫയുടെ തീരുമാനം. ‘റാഷിദിനെ രണ്ട് ദിവസമായി കാണാൻ കഴിഞ്ഞിട്ടില്ല. താനും യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നുവെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു. പ്രസിഡന്റിനെ ഞങ്ങൾക്ക് വേണം. രണ്ടു ദിവസമായി ഞങ്ങൾ പ്രസിഡന്റിനെ തിരഞ്ഞുനടക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തോളമായി യൂത്ത് കോൺഗ്രസ് സംഘടനാരംഗത്ത് പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഇങ്ങനെയൊരാളെ ഇതുവരേയും കണ്ടിട്ടില്ല’- പി പി മുസ്തഫ പറഞ്ഞു.
advertisement
ഇതിനിടെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജൻമാർ വോട്ട് ചെയ്തതായി പരാതി ഉയര്‍ന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജൻമാർ വോട്ട് ചെയ്തത്. പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാൻ അതിന് ഉപയോഗിച്ച മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാർ എഐസിസിക്ക് കൈമാറി. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിക്ക് കൈമാറിയിരിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
November 16, 2023 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അങ്ങ് എവിടെയാണ് ? കാണാമറയത്തിരുന്നിട്ടും ജയിച്ച മലപ്പുറം കുറ്റിപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിനോട് പ്രവര്‍ത്തകര്‍