നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉദ്ഘാടന വേദിയിലും വാക്‌പോര്; കടകംപള്ളിക്ക് മറുപടി നല്‍കി ശിവഗിരിമഠം; നിലവിളക്ക് ഒറ്റയ്ക്ക് തെളിയിച്ച് കണ്ണന്താനം

  ഉദ്ഘാടന വേദിയിലും വാക്‌പോര്; കടകംപള്ളിക്ക് മറുപടി നല്‍കി ശിവഗിരിമഠം; നിലവിളക്ക് ഒറ്റയ്ക്ക് തെളിയിച്ച് കണ്ണന്താനം

  പദ്ധതിയുടെ നേട്ടം സ്വന്തമാക്കാന്‍ ചില ഗൂഡ ശ്രമങ്ങള്‍ നടന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ ഗൂഡ നീക്കങ്ങള്‍ മഠത്തിന്റെ രീതിയല്ലെന്നായിരുന്നു സ്വാമി ശാരദാനന്ദയുടെ മറുപടി.

  news18

  news18

  • News18
  • Last Updated :
  • Share this:
   വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട് പദ്ധതി ഉദ്ഘാട വേദിയിലും വാക്‌പോര്. പദ്ധതിയുടെ നേട്ടം സ്വന്തമാക്കാന്‍ ചില ഗൂഡ ശ്രമങ്ങള്‍ നടന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ ഗൂഡ നീക്കങ്ങള്‍ മഠത്തിന്റെ രീതിയല്ലെന്നായിരുന്നു സ്വാമി ശാരദാനന്ദയുടെ മറുപടി. പദ്ധതി ഐ.ടി.ഡി.സിയെ ഏല്‍പ്പിച്ചത് ഗുണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും വ്യക്തമാക്കി.

   കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ശ്രീ നാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉദ്ഘാടന വേദിയിലും തുടര്‍ന്നു. പദ്ധതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെതാണെന്ന് ആവര്‍ത്തിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേട്ടം സ്വന്തമാക്കാന്‍ ഗൂഡ ശ്രമങ്ങള്‍ നടന്നെന്നും വിമര്‍ശിച്ചു. കടകംപള്ളിക്കു പ്രസംഗിച്ച എ.സമ്പത്ത് എം.പി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
   എന്നാല്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് ശിവഗിരി മഠത്തിന് കൂടുതല്‍ പരിഗണന ലഭിച്ചെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും തരിച്ചടിച്ചു.

   Also Read 'അവള്‍ ബുദ്ധിയില്ലാത്തവള്‍'; സബ് കളക്ടർ രേണു രാജിനെതിരെ എസ് രാജേന്ദ്രന്‍ MLA

   കെ.ടി.ഡി സി യെ ഒഴിവാക്കി ഐ.ടി.ഡി.സി ക്കാണ് പദ്ധതി നിര്‍വഹണ ചുമതല. തുഷാര്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കണമെന്നും വേദിയില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു.

   വേദിയില്‍ വിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതി എഉദ്ഘാടനം ചെയ്തു.

   First published:
   )}