ഒറ്റപ്പാലം: ചക്കകള്‍ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. ഇമ്മട്ടുതൊടി മുത്തേടത്ത് ബാലകൃഷ്ണൻ(52), ഭാര്യ വിജയലക്ഷ്മി (46) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മായന്നൂർ കരിമ്പനയ്ക്കൽ റോഡിലൂടെ സഞ്ചരിക്കുമ്പോൾ അരികിലെ പ്ലാവിൽ നിന്ന് ചക്കകൾ ഞെട്ടറ്റ് താഴേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ വിജയലക്ഷ്മിയുടെ പല്ല് പോയി. ഒറ്റപ്പാലത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള ബാലകൃഷ്ണന്റെ പരിക്ക് സാരമുള്ളതല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.