കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം; മൂന്ന് ദിവസത്തെ മത്സരങ്ങളിൽ പങ്കെടുത്തത് 2600 വിദ്യാർത്ഥികൾ

Last Updated:

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് തലശ്ശേരിയില്‍ ഇന്ന് സമാപനം. 98 മത്സരയിനങ്ങളിലായി 2600 വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.

 കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പരേഡ് 
 കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പരേഡ് 
തലശ്ശേരി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യൂ കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് അവസാനിക്കും. 15 ഉപജില്ലകളില്‍ നിന്ന് ഒന്നു മുതല്‍ മൂന്നാം സ്ഥാനം വരെ ലഭിച്ച മത്സരാര്‍ഥികളും തലശ്ശേരി സായ് സെൻ്ററില്‍ നിന്ന് 15 വിദ്യാര്‍ഥികളും കണ്ണൂര്‍ സ്‌പോര്‍ട്സ് ഡിവിഷനില്‍ നിന്ന് 40 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 2600 വിദ്യാര്‍ഥികൾ കായികമേളയില്‍ മാറ്റുരച്ചു.
ഒക്റ്റോബർ 16 രാവിലെ 7.30-ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി പതാക ഉയര്‍ത്തിയതോടെയാണ് കായികമേള ആരംഭിച്ചത്. തുടര്‍ന്ന് നിയമസഭ സ്പീക്കര്‍ അഡ്വകേറ്റ് എ.എന്‍. ഷംസീര്‍ മേള ഉദ്ഘാടനം ചെയ്തു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 98 മത്സരയിനങ്ങള്‍ മൂന്ന് ദിവസങ്ങളിലായി നടന്നു. പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കിയതിനാല്‍ ഹരിത മേളയായിട്ടാണ് കായികമേള നടത്തിയത്.
കായികമേളയ്ക്ക് ഇന്ന് സമാപനമാവുകയാണ്. വൈകിട്ട് 4.30-ന് തലശ്ശേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം.വി. ജയരാജന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള ട്രോഫി വിതരണം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.പി. അനിത നിര്‍വഹിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം; മൂന്ന് ദിവസത്തെ മത്സരങ്ങളിൽ പങ്കെടുത്തത് 2600 വിദ്യാർത്ഥികൾ
Next Article
advertisement
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
  • വർക്കലയിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന് സംഘർഷത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു.

  • കാമുകന്റെ സുഹൃത്ത് അമൽ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം രക്തം ഛർദ്ദിച്ച് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement