ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരിച്ച് നൽകുമോയെന്നതിൽ വ്യക്തതയില്ല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ധന സ്ഥിതി മെച്ചപ്പെടുമ്പോൾ പിരിച്ച തുക മടക്കി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി. ആറു ദിവസത്തെ ശമ്പളം അഞ്ചു മാസമായി പിടിക്കാനാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തവർക്ക് ഉത്തരവ് ബാധകമല്ല. ഇരുപതിനായിരം രൂപയിൽ താഴെ ശമ്പളമുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്.
BEST PERFORMING STORIES:പ്രവാസികളെ സംരക്ഷിക്കാൻ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി; ഹർജി ലോക്ക് ഡൗണിനു ശേഷം പരിഗണിക്കും
advertisement
[NEWS]കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ് [NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശമ്പളം പിടിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. അതേ സമയം പിടിച്ചെടുക്കുന്ന ശമ്പളം പിന്നീട് തിരിച്ച് നൽകുമോയെന്നും വ്യക്തമാക്കിയിട്ടില്ല. ധന സ്ഥിതി മെച്ചപ്പെടുമ്പോൾ പിരിച്ച തുക മടക്കി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
advertisement
ഒരു മാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിരിച്ചെടുക്കാൻ മന്ത്രിസഭയാണ് തീരുമാനിച്ചത്. അതേസമയം സാലറി ചലഞ്ചിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 24, 2020 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരിച്ച് നൽകുമോയെന്നതിൽ വ്യക്തതയില്ല


