വെന്‍റിലേറ്റർ പഴയകഥ; 'ജോസ് വന്നാൽ മീനച്ചിലാർ വഴി മാറി ഒഴുകില്ലെന്ന് അറിയാം; എങ്കിലും UDF ദുർബലപ്പെടും': കാനം രാജേന്ദ്രൻ
- Published by:user_49
Last Updated:
ജോസ് കെ മാണിക്ക് ചുവപ്പു പരവതാനി വിരിച്ച് സിപിഐയും. നാളത്തെ ഇടതുമുന്നണി യോഗം ജോസ് കെ മാണിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യും
തിരുവനന്തപുരം: "യുഡിഎഫ് ദുർബലപ്പെടുമ്പോൾ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനോ വെൻറിലേറ്റർ ആയി പ്രവർത്തിക്കാനോ ഇടതുമുന്നണിക്ക് ബാധ്യതയില്ല. ആരെങ്കിലും ഓടി വന്നാൽ എൽഡിഎഫിൽ കയറ്റില്ല"- സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ പറഞ്ഞതാണിത്. യുഡിഎഫ് പുറത്താക്കിയ ജോസ് കെ. മാണിക്ക് ഇടതുമുന്നണി അഭയം നൽകുമോ എന്ന ചോദ്യത്തിനായിരുന്നു കാനത്തിന്റെ അന്നത്തെ പ്രതികരണം. എന്നാൽ ഇപ്പോൾ കാനവും സിപിഐയും നിലപാട് തിരുത്തുകയാണ്.
ജോസ് കെ. മാണിയെ മുന്നണിയിലെടുക്കമെന്ന് സിപിഐയും തീരുമാനിച്ചു. ഇതിന് കാനവും സിപിഐയും നൽകുന്ന വിശദീകരണം ഇപ്രകാരമാണ്. ജോസ് കെ. മാണിയെ സിപിഐ തള്ളിപ്പറഞ്ഞ സമയത്തെ രാഷ്ട്രീയ സാഹചര്യം മാറി. അന്ന് അവർ യുഡിഎഫിന്റെ ഭാഗമായിരുന്നു. എന്നാൽ ഇന്ന് ഇടതുമുന്നണിയാണ് ശരിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് യുഡിഎഫ് നൽകിയ സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞ് മുന്നണിയിലേക്ക് വരാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ അവരെ എതിർക്കേണ്ടതില്ല.
advertisement
അവർ വരുന്നതുകൊണ്ട് മീനച്ചിലാർ വഴി മാറി ഒഴുകില്ലെന്ന് അറിയാം. എങ്കിലും അത് യുഡിഎഫിനെ ദുർബലപ്പെടുത്തും. അതുകൊണ്ടാണ് അത്തരമൊരു തീരുമാനം എടുക്കുന്നത്. ജോസഫിനാണോ ജോസ് കെ. മാണിക്കാണോ ശക്തിയെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്നും കാനം പ്രതികരിച്ചു. ജോസ് കെ. മാണിയെ മുന്നണിയുടെ ഭാഗമാക്കാനുള്ള സിപിഎം തീരുമാനത്തെ എതിർക്കേണ്ട എന്നാണ് സിപിഐ യോഗത്തിൽ ഉയർന്ന പൊതുവികാരം.
അവരുടെ വരവ് മുന്നണിക്ക് ഗുണം ചെയ്യുമെങ്കിൽ അതിനെ സിപിഐ എതിർക്കേണ്ടതില്ല. മുന്നണിയുടെ പൊതുനിലപാടിന് ഒപ്പം നിൽക്കാം. പതിറ്റാണ്ടുകളോളം ഇടതുമുന്നണിയെ എതിർത്തിരുന്ന ഒരു പാർട്ടി വരുമ്പോൾ അണികൾക്ക് സ്വാഭാവികമായ സംശയങ്ങളും ആശങ്കകളും ഉണ്ടാകാം. അവരെ ബോധ്യപ്പെടുത്തണം. ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം സിപിഐ ആശങ്കയായി അറിയിക്കും.
advertisement
തദ്ദേശ തെരഞ്ഞെടുപ്പിനാണ് ഈ ഘട്ടത്തിൽ പ്രാമുഖ്യം നൽകേണ്ടത്. അതുകൊണ്ടുതന്നെ കാഞ്ഞിരപ്പള്ളി അടക്കമുള്ള നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ ഇപ്പോൾ ചർച്ച പ്രസക്തമല്ല. നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ സീറ്റുകളുടെ കാര്യം സിപിഐ ഇടതുമുന്നണിയെ അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2020 7:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെന്‍റിലേറ്റർ പഴയകഥ; 'ജോസ് വന്നാൽ മീനച്ചിലാർ വഴി മാറി ഒഴുകില്ലെന്ന് അറിയാം; എങ്കിലും UDF ദുർബലപ്പെടും': കാനം രാജേന്ദ്രൻ